Monday, December 27, 2010

മമ്മൂട്ടി-നദിയ: ഡബിള്‍സിന് തുടക്കം



മമ്മൂട്ടിയും നദിയാ മൊയ്തുവും ഒന്നിയ്ക്കുന്ന ഡബിള്‍സിന്റെ ഷൂട്ടിങിന് പോണ്ടിച്ചേരിയില്‍ തുടക്കം. തെന്നിന്ത്യയിലെ പുതിയ സെന്‍സേഷനായ തപസ്സിയാണ് മമ്മൂട്ടിയുടെ നായികയായെത്തുന്നത്.

നവാഗതനായ സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് സച്ചി-സേതു ടീമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നദിയയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ഡബിള്‍സിനെ ഏറെ ആകംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട സഹോദരിയായാണ് നദിയ എത്തുന്നത്. ഇവര്‍ക്ക് പുറമെ ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി, കന്നഡ നടന്‍ അവിനാശ്, സുരാജ് വെഞ്ഞാറമ്മൂട്, സലീം കുമാര്‍, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്.

സുബ്രഹ്മണ്യപുരം ജെയിംസ് വസന്തന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹാകന്‍ പി സുകുമാറാണ്.