Showing posts with label innacent. Show all posts
Showing posts with label innacent. Show all posts
Wednesday, July 27, 2011
Ammukuttiyammayude Ajayan
Labels:
ammukuttiyammayude ajayan stills,
biju menon,
innacent,
laya,
malayalam movie ammukuttiyammayude ajayan,
mohanlal,
padmapriya,
sathyan andhikkadu,
sheela
Wednesday, April 27, 2011
വിലക്കിന്‍റെ കാലം കഴിഞ്ഞു, തിലകന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം

മലയാള സിനിമയില്‍ വിലക്കിന്‍റെ കാലം അവസാനിക്കുകയാണ്. നടന്‍ തിലകന്‍ പൂര്‍വാധികം ശക്തിയോടെ മലയാള സിനിമയില്‍ സജീവമാകുന്നു. തിലകനെതിരായ വിലക്ക് ഫെഫ്ക പിന്‍വലിച്ചതോടെ തിലകന്‍റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്നു.
മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് തിലകന്‍ തിരിച്ചെത്തുന്നത് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്. മോഹന്‍ലാല്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തിലകന്‍ അവതരിപ്പിക്കും എന്നാണ് സൂചന. മേയ് അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന.
‘എന്‍റെ ചിത്രത്തില്‍ തിലകന്‍ ചേട്ടന് യോജിക്കുന്ന ഒരു വേഷമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തെ സഹകരിപ്പിക്കും” - എന്ന് തിലകനെതിരെ വിലക്കുവന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ തിലകന്‍ അഭിനയിക്കുന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു.
ഷീലയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മനസ്സിനക്കരെയ്ക്ക് ശേഷം സത്യന്‍ ചിത്രത്തില്‍ വീണ്ടും ഷീല എത്തുകയാണ്. പത്മപ്രിയ, ബിജുമേനോന്‍, ഇന്നസെന്‍റ്, മാമുക്കോയ, കെ പി എ സി ലളിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇളയരാജ സംഗീതം നല്‍കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസ്.
കിരീടം, ചെങ്കോല്‍, സ്ഫടികം, കിലുക്കം, നരസിംഹം, മിന്നാരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷന്‍ മലയാളികള്‍ ആസ്വദിച്ചു. വീണ്ടും ലാലും തിലകനും ഒന്നിക്കുമ്പോള്‍ അഭിനയലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരുടെ പ്രകടനത്തിനാവും ഏവരും സാക്‍ഷ്യം വഹിക്കുക.

cinema news updates,
filim news updates,
filimnewsupdates,
Film News,
ilayaraja,
innacent,
kpac lalitha,
mamukkoya,
mohanlal,
pathmapriya. biju menon,
sathyan andhikkadu,
sheela,
thilakan
Wednesday, March 2, 2011
മോഹന്‍ലാലിന്റെ ജീവചരിത്രം: 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ജീവചരിത്രമായ 'മുഖരാഗ'ത്തിന്റെ ബ്രോഷര്‍ നടന്‍ മമ്മൂട്ടി, ഇന്നസെന്‍റിന് നല്‍കി പ്രകാശനംചെയ്തു. പത്രപ്രവര്‍ത്തകനായ ഭാനുപ്രകാശാണ് പുസ്തകം രചിക്കുന്നത്. സാഹിത്യ സാമൂഹികരംഗങ്ങളിലുള്ള കലാകാരന്റെ ഇടപെടലുകള്‍ക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി പറഞ്ഞു.
ചില ചലച്ചിത്രരചനകള്‍ക്ക് സാമൂഹികമണ്ഡലത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാവങ്ങളും രാഗങ്ങളും മിന്നിമറയുന്ന കലാകാരനാണ് മോഹന്‍ലാലെന്നും മമ്മൂട്ടി പറഞ്ഞു. നടന്മാരായ മോഹന്‍ലാല്‍, ദിലീപ്, പുസ്തക രചയിതാവ് ഭാനുപ്രകാശ്, ടിനി ടോം എന്നിവര്‍ സംസാരിച്ചു. ബുക്‌സ് മാനേജര്‍ നൗഷാദ് നന്ദി പറഞ്ഞു. പുസ്തകം മാര്‍ച്ചില്‍ തയ്യാറാവുമെന്ന് ഭാനു പ്രകാശ് പറഞ്ഞു

bhanu prakash,
cinema news updates,
dileep,
filim news updates,
filimnewsupdates,
Film News,
innacent,
Mammootty,
mohanlal,
tini tom
Monday, January 31, 2011
പ്രിയല്‍-ലാല്‍ ചിത്രത്തിന് ഏഴരക്കോടി

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ കോമ്പിനേഷനായ ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രത്തിന്‍ വമ്പന്‍ ബജറ്റ്. പൂര്‍ണമായും അബുദാബിയില്‍ ചിത്രീകരിയ്ക്കുന്ന ഈ കോമഡി ചിത്രത്തിന്് ഏഴരക്കോടി രൂപയുടെ ബജറ്റ് തീരുമാനിച്ചിരിയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഹാസ്യചിത്രമായി അറബിയും ഒട്ടകവും മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്നത്.
ഗള്‍ഫ് മലയാളികളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും യുഎഇയിലാണ് ചിത്രീകരിയ്ക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിനും കാസനോവയ്ക്കും പിന്നാലെ ലക്ഷ്മി റായി ഒരിയ്ക്കല്‍ കൂടി ലാലിന്റെ നായികയാവുമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടാവും. നെടുമുടി വേണു, ഇന്നസെന്റ്, മുകേഷ്, ഭാവന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.
യുഎഇയിലെ ജാന്‍കോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നവീന്‍ ശശിധരന്‍, അശോക്കുമാര്‍, ജമാല്‍ അല്‍ നൊയേമി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായി ഒരു അറബി (ജമാല്‍ അല്‍ നൊയേമി) ഒരു മലയാളസിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നതും പുത്തന്‍ കാഴ്ചയാണ്. സെവന്‍ ആര്‍ട്‌സാണ് ചിത്രം വിതരണം ചെയ്യുക

arabiyum ottakavum p madhavan nayarum,
bhavana,
cinema news updates,
filim news updates,
filimnewsupdates,
Film News,
innacent,
mohanlal,
mukesh,
nedumudi venu,
priyadarsan
Tuesday, November 30, 2010
കാദര്‍ഭായി വീണ്ടും വരുമ്പോള്‍
ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.
ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''
''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.
''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.
1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായിപ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.
ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.
Labels:
ashokan,
baiju,
bijukuttan,
filim news updates,
filimnewsupdates,
innacent,
jagatheesh,
kasargod kadhar bhai,
lal meadiya,
salimkumar,
suraj venjaramoodu
Subscribe to:
Posts (Atom)