Showing posts with label indrajith. Show all posts
Showing posts with label indrajith. Show all posts
Thursday, June 9, 2011
വരുന്നൂ... ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’
ഹിറ്റുകള്‍ അപൂര്‍വ സംഭവങ്ങളായി മാറുന്ന ഇക്കാലത്ത്, 200 ദിവസങ്ങളോളം തിയേറ്ററുകളില്‍ കളിച്ച് കോടികളുടെ ലാഭം നേടിയ മലയാള സിനിമയായിരുന്നു ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. സജി സുരേന്ദ്രന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ചിത്രം 8.5 കോടി രൂപയാണ് ലാഭം നേടിയത്. ഹാപ്പി ഹസ്ബന്‍ഡ്സിലെ തമാശകള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷിക്കാനൊരു വാര്‍ത്ത - ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു.
‘കുഞ്ഞളിയന്‍’ എന്ന ചെറിയ ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമയിരിക്കും ‘ഹാപ്പി ഹസ്ബന്‍ഡ്സ് 2’. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, ഭാവന, റീമ കല്ലിങ്കല്‍ എന്നിവര്‍ തന്നെ രണ്ടാം ഭാഗത്തിലും അഭിനയിക്കും. കൃഷ്ണ പൂജപ്പുരയായിരിക്കും തിരക്കഥയെഴുതുക.
മിലന്‍ ജലീല്‍ ചിത്രം നിര്‍മ്മിക്കുമെന്നാണ് ആദ്യ സൂചന. ജയറാമിന്‍റെയും ജയസൂര്യയുടെയും മറ്റ് പ്രൊജക്ടുകളുടെ തിരക്കുകള്‍ ഒഴിഞ്ഞ ശേഷം ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രണ്ടാം ഭാഗം ആരംഭിക്കാനാണ് സജി സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നത്. അതിനു മുമ്പ് ‘കുഞ്ഞളിയന്‍’ തീര്‍ക്കും. ജയസൂര്യയാണ് ആ ചിത്രത്തിലെ നായകന്‍.
ഹാപ്പി ഹസ്ബന്‍ഡ്സ് രണ്ടാം ഭാഗത്തിന്‍റെ വണ്‍ലൈന്‍ കൃഷ്ണ പൂജപ്പുര പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുഞ്ഞളിയന്‍, മിസ്റ്റര്‍ സെക്യൂരിറ്റി എന്നീ ജയസൂര്യ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുന്നതും കൃഷ്ണ പൂജപ്പുരയാണ്.
Labels:
bhavana,
cinema news updates,
indrajith,
jayaram,
jayasurya,
krishna poojappura,
malayalam movie happy husbands 2,
malayalam movie kunjaliyan,
reema kallingal,
saji surendran,
samvritha sunil
Tuesday, May 24, 2011
Three Kings Malayalam Movie Songs
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
indrajith,
jayasurya,
Kunjackko Boban,
samvritha sunil,
three kings malayalam movie songs
Monday, May 16, 2011
സീനിയേഴ്സിന് പാരയായില്ല; ത്രീ കിംഗ്സ് 27ന്
സീനിയേഴ്സ് തീയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. ജയറാം, മനോജ് കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സീനിയേഴ്സ് മികച്ച എന്റര്‍ടൈനര്‍ എന്ന പേര് നേടിക്കഴിഞ്ഞു. മറ്റ് പ്രധാന പുതിയ സിനിമകളൊന്നും മത്സരിക്കാനില്ലാത്തതും സീനിയേഴ്സിന് ഗുണകരമായി. സീനിയേഴ്സിന് ഇങ്ങനെ ഒറ്റയ്ക്ക് മുന്നേറാന്‍ വഴിയൊരുക്കിയ ത്രീ കിംഗ്സ് മെയ് 27ന് തീയേറ്ററിലെത്തും.
കഴിഞ്ഞ 14ന് ആയിരുന്നു ത്രീ കിംഗ്സും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയേഴ്സുമായി മത്സരം നടത്തേണ്ടെന്ന് കരുതി റിലീസ് മാറ്റുകയായിരുന്നു. ത്രീ കിംഗ്സിന്റെ നിര്‍മ്മാതാവായ ജീവനും സീനിയേഴ്സ് ഒരുക്കിയ രാജനും തമ്മിലുള്ള സൌഹൃദം തന്നെ ഇതിനുകാരണമായത്. സുഹൃത്തുക്കളില്‍ ഒരാളുടെ സിനിമ മതി റിലീസിന് എന്ന് ജീവന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, സന്ധ്യ, സംവൃത, ആന്‍ അഗസ്റ്റ്യന്‍ എന്നിവരെ പ്രഥാനകഥാപാത്രങ്ങളാക്കി ത്രീ കിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് വി കെ പ്രകാശ് ആണ്.
ഭാസ്കരനുണ്ണി രാജ, ശങ്കരനുണ്ണി രാജ, രാമനുണ്ണി രാജ എന്നീ സഹോദരന്‍മാരുടെ കഥയാണ് ത്രീ കിംഗ്സ് പറയുന്നത്. ഒരേ ദിവസം, ഒരേ ആശുപത്രിയില്‍ ജനിച്ച രാജകുമാരന്മാര്‍ ആണ് ഇവര്‍. എന്നാല്‍ ഇവരുടെ ജനനത്തോടെ രാജപ്രതാപമൊക്കെ നശിച്ചു. ഇപ്പോള്‍ കൊട്ടാരവും കുറച്ചു വസ്തുവകകളും മാത്രം. മൂന്നു പേരും രാജാപാര്‍ട്ടിലാണു നില്‍പ്പൊക്കെ. പരസ്പരം പാരവയ്ക്കുകയാണ് ഇവരുടെ പ്രധാന ഹോബി.
അന്യാധീനപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാന്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍. സ്പോര്‍ട്സ് രംഗത്തു തിളങ്ങി കാശുണ്ടാക്കാനാണു ഭാസ്കരനുണ്ണിരാജയുടെ ശ്രമം. എങ്ങനെയും സിനിമയില്‍ സൂപ്പര്‍താരമായി കോടികള്‍ സമ്പാദിക്കാനാണു ശങ്കരനുണ്ണി രാജയുടെ നീക്കം. കാശുണ്ടാക്കാന്‍ കുറച്ചു കൂടി എളുപ്പം റിയാലിറ്റി ഷോയില്‍ വിജയിക്കലാണ് എന്നു കരുതി ആ വഴിക്കു നീങ്ങുകയാണ് രാമനുണ്ണിരാജ. പക്ഷെ പരസ്പരപാരകള്‍ കാരണം ഒന്നും നടക്കുന്നില്ല. ഇതിനിടയില്‍ ഇവരുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളും ഉണ്ടാകുന്നു. ഇതാണ് ത്രീ കിംഗ്സിന്റെ പ്രമേയം.
നിരവധി നര്‍മ്മമുഹൂര്‍ത്തങ്ങളുള്ള ത്രീ കിംഗ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വൈ വി രാജേഷ് ആണ്. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കുഞ്ചന്‍, അശോകന്‍, ശ്രീജിത്ത് രവി, ലിഷോയ്, വി.പി. രാമചന്ദ്രന്‍, അംബിക മോഹന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്നു.
Labels:
ann augustin,
cinema news updates,
dileep's 100th film,
filim news updates,
indrajith,
jayasurya,
Kunjackko Boban,
samvritha sunil,
seniors,
three kings
Wednesday, April 27, 2011
Pridhviraj Marriage
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
indrajith,
mallika sukumaran,
poornima,
pridhviraj,
pridhviraj's wedding photos,
supriya
Friday, April 8, 2011
'സിറ്റി ഓഫ് ഗോഡ്' ഈ മാസം 23 ന് പ്രദര്‍ശനത്തിന് എത്തും

പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്, റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.
Labels:
cinema news updates,
city of god,
filim news updates,
filimnewsupdates,
Film Stars,
indrajith,
pridhviraj,
prithviraj
Wednesday, March 2, 2011
മാതൃഭൂമി മ്യൂസിക്കിന്റെ 'ചൈന ടൗണ്‍' ഓഡിയോ സി.ഡി. പുറത്തിറക്കി

മാതൃഭൂമി മ്യൂസിക്ക് പുറത്തിറക്കുന്ന 'ചൈന ടൗണ്‍' ഓഡിയോ സി.ഡി പ്രകാശനം ചെയ്തു. ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്‍ കേണല്‍ ബി.എസ്. ബാലിയില്‍ നിന്ന് മാക്‌സ് ലാബ് ഡയരക്ടര്‍ കെ.സി. ബാബു ഏറ്റുവാങ്ങി.
കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ചലചിത്രതാരങ്ങളായ മോഹന്‍ലാല്‍, ജയറാം, പ്രിഥ്വിരാജ്, ദിലീപ്, ഇന്ദ്രജിത്ത്, ബിജുമേനോന്‍, കാവ്യമാധവന്‍, സ്വരാജ് വെഞ്ഞാറംമൂട്, സുരേഷ്‌കൃഷ്ണ, സംവൃതാസുനില്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രമുഖവ്യവസായി രവിപിള്ള, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, മാതൃഭൂമി ഇലക്‌ട്രോണിക്‌സ് മീഡിയാ മാനേജര്‍ കെ.ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ടിനി ടോം, സ്വരാജ് വെഞ്ഞാറംമൂട് എന്നിവര്‍ അവതരിപ്പിച്ച കോമഡിഷോയും അഫ്‌സലിന്റെ ഗാനമേളയുമുണ്ടായിരുന്നു. മലബാര്‍ ഗോള്‍ഡായിരുന്നു പരിപാടിയുടെ പ്രായോജകര്‍.

biju menon,
china town,
cinema news updates,
dileep,
filim news updates,
filimnewsupdates,
indrajith,
jayaram,
kavya madhavan,
mohanlal,
pridhviraj
Tuesday, February 15, 2011
Race: Review

മലയാള സിനിമ മാറ്റത്തിന്‍റെ പാതയിലാണ്. നമ്മുടെ സംവിധായകര്‍ ട്രാഫിക് ചിന്തിക്കുന്നു, കോക്ടെയില്‍ ചിന്തിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്കായി ശ്രമിക്കുന്നു. പക്ഷേ ശ്രമം ആത്മാര്‍ത്ഥമല്ലെങ്കില്‍ തകര്‍ന്നടിയുകയല്ലാതെ വഴിയില്ലല്ലോ. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘റേസ്’ എന്ന സിനിമയ്ക്ക് സംഭവിക്കുന്നതും അതാണ്.
ഇത് ഒരു ട്രാപ്പിന്‍റെ കഥയാണ്. ആര്‍ക്കും സംഭവിക്കാവുന്ന, ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സിനിമയുമാണ്. പക്ഷേ, സംവിധായകന്‍റെ കൈപ്പിഴ, തിരക്കഥാകൃത്തിന്‍റെ(റോബിന്‍ തിരുമല) ഭാവനാ ശൂന്യത റേസ് എന്ന സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഒരു ത്രില്ലര്‍ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ കാമ്പില്ലാത്ത ക്ലൈമാക്സ് ഇറക്കിവച്ച് നടുവ് നിവര്‍ത്തുകയാണ് സംവിധായകന്‍. ട്രാഫിക് കണ്ട് ആവേശം കൊണ്ടവര്‍, റേസ് വീക്ഷിച്ച് നിരാശയുടെ നിലവിളിയും തൊണ്ടയിലമര്‍ത്തി തിയേറ്റര്‍ വിടുന്നു.
കാര്‍ഡിയോ സര്‍ജന്‍ എബി ജോണ്‍(കുഞ്ചാക്കോ ബോബന്‍), ഭാര്യ നിയ(മംമ്‌ത), മകള്‍ അച്ചു എന്നിവരടങ്ങുന്ന സന്തുഷ്ടകുടുംബം. ബാംഗ്ലൂരില്‍ ഡോക്ടേഴ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്ന എബി ഒരു കുരുക്കിലേക്കാണ് വീഴുന്നത്. നിരഞ്ജന്‍(ഇന്ദ്രജിത്ത്) എന്ന ക്രിമിനല്‍ എബിയെ കിഡ്നാപ് ചെയ്യുന്നു. ഭാര്യ നിയയും മകള്‍ അച്ചുവും ഇതേ രീതിയില്‍ അപകടത്തില്‍ പെടുന്നു. നിരഞ്ജന്‍റെ ഒരു ടീം - ഗൌരി മുന്‍ജളും(പാലേരി മാണിക്യത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട് ഇവരെ), ജഗതി ശ്രീകുമാറും അടങ്ങുന്ന ടീം - എബിയുടെ കുടുംബത്തെയാകെ അപകടത്തിലേക്ക് തള്ളിവിടുകയാണ്.
എന്താണ് ഇവരുടെ ലക്‍ഷ്യമെന്ന് എബിക്ക് തിരിച്ചറിയാനാവുന്നില്ല. പണമാണെന്നാണ് എബി ആദ്യം കരുതുന്നത്. അത് സാധൂകരിക്കുന്ന വിധത്തില്‍ നിരഞ്ജന്‍ വിലപേശല്‍ ആരംഭിക്കുന്നു. ആദ്യം പറഞ്ഞ തുക പിന്നീട് മാറ്റിപ്പറയുന്നു. അങ്ങനെ ചില കളികള്‍. ഒടുവില്‍ നിഗൂഢതയുടെ ചുരുള്‍ നിവരുകയാണ്.
(കോക്ടെയിലില്‍ അരുണ്‍കുമാര്‍ പറഞ്ഞതും ഇതുതന്നെയല്ലേ? നായകന്‍ ഇതുപോലൊരു ട്രാപ്പില്‍ അകപ്പെടുകയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് അതിന്‍റെയും പ്രമേയം. കോക്ടെയിലില്‍ കഥയെ വിശ്വസനീയമാക്കാന്‍ സംവിധായകന് കഴിഞ്ഞു. എന്നാല്‍ റേസില്‍ കുക്കു സുരേന്ദ്രന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൂര്‍ണ പരാജയമാണ്).
സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ട ഈ സിനിമ പക്ഷേ പ്രേക്ഷകര്‍ ഒരു കാരണം കൊണ്ട് എന്നെന്നും ഓര്‍ത്തിരിക്കും. ഇന്ദ്രജിത്ത് എന്ന നടന്‍റെ അഭിനയ മികവിന്‍റെ പേരില്‍. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഇന്ദ്രന്‍ ഈ ചിത്രത്തില്‍ നല്‍കുന്നത്. നായകനായ കുഞ്ചാക്കോ ബോബനെ പല സീനിലും നിഷ്പ്രഭമാക്കുന്ന പെര്‍ഫോമന്‍സാണ് ഇന്ദ്രജിത്തിന്‍റേത്. ഇത് ഒരു ഇന്ദ്രജിത്ത് ചിത്രമാണെന്നുപോലും പറയാം.
ചാക്കോച്ചനും മംമ്തയും ഗൌരിയും ജഗതി ശ്രീകുമാറുമെല്ലാം അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ആദ്യപകുതിയില്‍ ജഗതിയുടെ അഭിനയം കൈയടി നേടുന്നു. എന്നാല്‍ കെട്ടുറപ്പില്ലാത്ത ഒരു തിരക്കഥയുടെ മേല്‍ പണിതുയര്‍ത്തിയ റേസ്, നല്ല സിനിമകള്‍ കൂട്ടത്തോടെ റേസില്‍ പങ്കെടുക്കുന്ന ഈ കാലത്ത് ഏറ്റവും പിന്നിലായിപ്പോകുന്നു.
വീരാളിപ്പട്ട്, ഒരാള്‍ എന്നിവയാണ് കുക്കു സുരേന്ദ്രന്‍ മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍. കണ്ണൂര്‍, പതാക, കൃത്യം, സായ്‌വര്‍ തിരുമേനി, ഇന്ദ്രപ്രസ്ഥം തുടങ്ങിയവയാണ് റോബിന്‍ തിരുമല ഇതിനുമുമ്പ് തിരക്കഥയെഴുതിയ ചിത്രങ്ങള്‍. ഇവരുടെ മുന്‍കാല ചിത്രങ്ങളേക്കാള്‍ സാങ്കേതികമായെങ്കിലും എന്തുകൊണ്ടും മെച്ചപ്പെട്ട സിനിമ തന്നെയാണ് റേസ്. എന്നാല്‍ കൊമേഴ്സ്യല്‍ സിനിമ എന്നാല്‍ കോടികളുടെ കളിയാണ്. നേരിയ പാകപ്പിഴവ് പോലും നിര്‍മ്മാതാക്കളെ നശിപ്പിക്കും. വ്യക്തമായ പ്ലാനിംഗോ, പൂര്‍ണവും ശക്തവുമായ തിരക്കഥയോ ഇല്ലാതെ ഇറങ്ങിത്തിരിക്കുന്നത് അപകടത്തില്‍ കലാശിക്കും. റേസിലൂടെ ഈ തിരിച്ചറിവെങ്കിലും സംവിധായകനും തിരക്കഥാകൃത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

jagathi sreekumar,
Kunjackko Boban,
mamtha,
race
Tuesday, February 1, 2011
Prithvi has the maturity of a 40 year old: Indraijth

Cochin, Jan.31 (NR): Indrajith thinks his brother Prithviraj has the maturity of a 40 year old man, though he is only 27.
"Prithvi is like our dad. He is very mature and has a good reading interest like our father. he likes traveling and books. In fact, he is a book addict. I am more like our mom. Though I like music and reading, the fact is that I don't find much time for reading," says Indran.
"Prithvi has also got the habit of forthrightness from our dad. He says it gives him lots of mental peace to be honest," added Indrajith in an interview given to a prominent magazine.
The brothers would be seen together in a film titled 'City of God' to be directed by Lijo Jose Pellissery.

Tuesday, January 11, 2011
സില്‍സില ഹേ സില്‍സിലയുമായി ജയസൂര്യ

സില്‍സിലാ ഹേ സില്‍സിലാ മലയാളത്തിലെ ഏറ്റവും (കു) പ്രസിദ്ധമായ ആല്‍ബം ഗാനവുമായി ജയസൂര്യ വരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിലാണ് ജയസൂര്യ സില്‍സിലാ ഗാനരംഗത്തില്‍ ആടിപ്പാടി തകര്‍ക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം കൂട്ടിനുള്ളത് സംവൃത സുനില്‍.
സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.
ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
സില്‍സില ഹേ സില്‍സില, എന്റെ കൂടെ പാടു നീ... എന്നിങ്ങനെ തുടങ്ങുന്ന ഗാനം യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് പേര്‍ കണ്ടെങ്കിലും നല്ല ആല്‍ബം ഗാനമെന്ന് പേരെടുക്കാനുള്ള യോഗം സില്‍സിലായ്ക്ക് ഉണ്ടായില്ല. പാട്ടെഴുതിയവനെയും പാടിയവനെയും തെറി വിളിച്ചു കൊണ്ടാണ് ആസ്വാദകരില്‍ ഭൂരിപക്ഷവും ഈ ഗാനത്തോട് പ്രതികരിച്ചത്.
ഗാനരംഗത്തിന്റെ റെക്കാര്‍ഡിങ് സില്‍സിലായുടെ സൃഷ്ടാക്കളുടെ സാന്നിധ്യത്തില്‍ തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലതിരിഞ്ഞ കാരണങ്ങള്‍ക്കൊണ്ടു മാത്രം നാലാളറിഞ്ഞ സില്‍സിലയുടെ തലവര മാറ്റിമറിയ്ക്കാന്‍ ജയസൂര്യയ്ക്ക് കഴിയുമെന്ന് തന്നെ നമുക്ക് കരുതാം
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ജയസൂര്യയും ചേര്‍ന്ന് കോമഡിയുടെ വെടിക്കെട്ട് തീര്‍ക്കുന്ന ത്രീ കിങ്‌സ് കുറുക്കുവഴിയിലൂടെ കോടീശ്വരന്‍മാരാവന്‍ ശ്രമിയ്ക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
indrajith,
jayasurya,
Kunchakko Boban,
samvritha sunil,
three kings
Thursday, January 6, 2011
പൃഥ്വി മാത്രമല്ല, ഇന്ദ്രജിത്തും സംവിധായകനാകുന്നു

ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യും. അതിന്‍റെ കഥ തീരുമാനമായിക്കഴിഞ്ഞു. ആ സിനിമയുടെ തിരക്കഥയും നിര്‍മ്മാണവും പൃഥ്വി തന്നെയായിരിക്കും. പൃഥ്വി സംവിധായകനാകുമ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തിന് വെറുതെയിരിക്കാന്‍ കഴിയുമോ? ഇതാ, ഇന്ദ്രനും സംവിധായകനാകാനൊരുങ്ങുകയാണ്.
ഉടന്‍ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഇന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരുപക്ഷേ, പൃഥ്വിയെക്കാള്‍ മുമ്പേ സംവിധായകന്‍റെ തൊപ്പി അണിയാനാണ് ഇന്ദ്രജിത്ത് തയ്യാറെടുക്കുന്നത്. എന്നാല്‍, എഴുതാനൊന്നും തനിക്ക് കഴിവില്ലെന്നും അതിനാല്‍ തിരക്കഥ മറ്റൊരാളുടേതായിരിക്കുമെന്നും ഇന്ദ്രജിത്ത് പറയുന്നു.
“ഏറെ വൈകാതെ തന്നെ എന്‍റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. അതൊരു നല്ല സിനിമയും ആയിരിക്കും. ഇപ്പോള്‍, എന്‍റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാലും ഞാന്‍ ലൊക്കേഷനില്‍ ഏറെനേരം ചെലവഴിക്കാറുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അവിടെ നിന്ന് പഠിക്കാനുണ്ട്. കുറെയൊക്കെ പഠിച്ചിട്ടുണ്ട്. ഞാന്‍ ഒരു എഴുത്തുകാരനല്ല. അതിനാല്‍ തിരക്കഥയെഴുതാന്‍ സാധിക്കില്ല. ഒരുകാര്യം ഉറപ്പിക്കാം. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടനുണ്ടാകും” - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറയുന്നു.
അതേസമയം, അഭിനയത്തിലും കൂടുതല്‍ സെലക്ടീവാകാനാണ് ഇന്ദ്രജിത്തിന്‍റെ തീരുമാനം. അതിന്‍റെ തുടക്കമാണ് ‘കരയിലേക്ക് ഒരു കടല്‍ദൂരം’ എന്ന ചിത്രം. ഗൌരവമുള്ള സിനിമകള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാനാണ് ഇന്ദ്രന്‍ ഒരുങ്ങുന്നത്.

Monday, January 3, 2011
City of God - Stills
Labels:
cinema news updates,
city of god,
filim news updates,
filimnewsupdates,
indrajith,
pridhviraj,
swetha menon
Three Kings - Stills
Labels:
cinema news updates,
filim news updates,
filimnewsupdates,
indrajith,
jayasurya,
Kunjackko Boban,
samvritha sunil
Friday, December 10, 2010
റേസ് കുടുംബ സദസ്സുകളിലേക്ക്
ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ കുടുംബസദസ്സുകളുടെ പ്രിയങ്കരനാകുന്നു. മമ്മി ആന്‍ഡ് മീ, സകുടുംബം ശ്യാമള, എത്സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബങ്ങളുടെ പ്രിയ നായകനായി മാറിയ ചാക്കോച്ചന്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന റേസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
ചോക്ലേറ്റ് പയ്യന്‍ എന്ന ലേബല്‍ ഇല്ലാത്ത ഗ്രാമീണവും അഭിനയസാധ്യതകളുമുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ തേടിയെത്തുന്നത്. എത്സമ്മ എന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയിലൂടെ തനിക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു.വീരാളിപ്പട്ടിനുശേഷം കുക്കു സുരേന്ദ്രന്‍ കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന റേസില്‍ കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് എബി ജോണായി ചാക്കോച്ചന്‍ വേഷമിടുന്നു. പുതുമകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ എന്നും ഇഷ്ടപ്പെടുന്ന ചാക്കോച്ചന്റെ ഏറെ വ്യത്യസ്തമായ മെച്യൂരിറ്റിയുള്ള കഥാപാത്രമാണ് ഡോ. എബി ജോണ്‍.
അപ്പിയറന്‍സിലും സ്വഭാവവിശേഷങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്ന അച്ഛന്‍ കഥാപാത്രമായി ആദ്യമായാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്. ഭാര്യ നിയയുടെ വേഷത്തില്‍ മംമ്ത മോഹന്‍ദാസും മകള്‍ അനുവായി ബേബി അനിഘയും എത്തുന്നു.
മംമ്ത ആദ്യമായാണ് ചാക്കോച്ചന്റെ നായികയാകുന്നത്. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന്‌ശേഷം അമ്മയും മകളുമായി മംമ്തയും അനിഘയും വീണ്ടും വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകതയും റേസിനുണ്ട്.
നൂറുശതമാനം ഫാമിലി എന്റര്‍ടെയ്‌നറാണ് റേസ്. അപ്രതീക്ഷിത ട്വിസ്റ്റും സസ്‌പെന്‍സും നിറഞ്ഞ ഫാസ്റ്റ് ബേസ്ഡ് സിനിമ. ഉദ്വേഗജനകമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന കഥ. കാലിക പ്രസക്തമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.
കുടുംബപ്രേക്ഷകര്‍ക്ക് ഒരു നല്ല സന്ദേശം ഈ സിനിമ തരുന്നു.കുഞ്ചാക്കോ ബോബനും മംമ്തയ്ക്കും അനിഘയ്ക്കുമൊപ്പം ഇന്ദ്രജിത്തും ചിത്രത്തില്‍ സസ്‌പെന്‍സ് നിറഞ്ഞ ഒരു വേഷം കൈകാര്യം ചെയ്യുന്നു. ജഗതി, ഗൗരി, മുന്‍ജല്‍, ശ്രീജിത്ത് രവി, ഗീതാ വിജയന്‍, മണികണ്ഠന്‍, മനു ജോസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. സംവിധായകന്റെ തന്നെ കഥയ്ക്ക് റോബിന്‍ തിരുമല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. ഗാനങ്ങള്‍ - വയലാര്‍ ശരത്ചന്ദ്ര വര്‍മ, രജീവ് ജി. ക്യാമറ - പി.കെ. വര്‍മ. എഡിറ്റിങ് - വിപിന്‍ മണ്ണൂര്‍.
പെന്റാ വിഷന്റെ ബാനറില്‍ ഷാജി മേച്ചേരിയും ജോസ് കെ. ജോര്‍ജുമാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയിലും ബാംഗ്ലൂരിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന റേസ്, റെഡ് വണ്‍ മീഡിയ ലാബ് ജനവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കും.
Labels:
cinema news updates,
filim news updates,
filimnewsupdates,
indrajith,
Kunjackko Boban,
mamtha,
race
Thursday, December 9, 2010
Race – Malayalam Movie – Images & News

Race is a family thriller which revolves around Dr. Aby John (Kunjacko Boban ) and his little family consisting of his wife Niya (Mamta) and baby girl Anu ( Baby Anika). The story depicts how some dramatic events in a 24-hour time frame collapses the peaceful ambience of this little family.
It’s actually a race against time and all odds…
The movie is directed by Kukku Surendran under the banner of Penta Vision.
Cast : Kunjackko Boban, Mamta Mohandas, Indrajith, Gowri Munjal, Jagathi Sreekumar, Sreejith Ravi, Geetha Vijayan, Baby Ankitha

Baby Ankitha,
cinema news updates,
filim news updates,
filimnewsupdates,
Geetha Vijayan,
Gowri Munjal,
indrajith,
jagathi sreekumar,
Kunjackko Boban,
Mamta Mohandas,
Sreejith Ravi
Friday, December 3, 2010
Audience made me an action hero – Prithiviraj

Audience made me an action hero. All my commercial action masala films were widely accepted but my offbeat films were not talked about or even been able to get theatres,” lamented Prithiviraj the multilingual star who has acted in Tamil- Malayalam and Telugu films. His recent release was Mani Rathinam directed Raavan in which he played a tough cop on the trail of a bandit.
He entered Tamil films in a negative role and out shadowed the hero of Kana Kandein. Mozhi in which he played the lead was yet another movie which was a box office success. He pointed out that a Malayalam offbeat film Veetilayku ulla vayi which was the opening film in the Mumbai International film fest and screened at the Cairo Film fest has still not been able to get to theatres in Kerala.
“ I have invested a lot of money on Urmi directed by celebrated cinematographer Santosh Sivan. A bilingual in Tamil and Malayalam has technicians from UK and Hollywood. It deals with an unpublicized trait of Vasco da Gama who came to Kerala. I play the key role. Apart from me Tabu, Prabhudeva, Genelia, Vidya Balan and many others are starring in the film.
The story reveals that it was Vasco Da Gama who brought in the divide and rule policy to create problems for the royalty,” revealed the actor about his dream project.
Currently he is acting in two Malayalam films. One film “City of God” follows the East European style of film narration and has three layers to the story he revealed. “ Camera is also one character in the film.” Myself and my brother Indrajit act in the film but on screen we never meet. In fact the script was lying with me for a long time and due to lack of time I could not direct it,” said Prithiviraj who was in a hurry to catch a flight to Goa to attend the International film fest which is screening Raavan.

mani rathinam,
prabhudeva,
pridhviraj,
raavanan,
tabu,
urmi,
vascoda gama,
vidhya balan
Wednesday, November 3, 2010
‘Thriller’ scheduled for Nov. 17

After the thunderous initials that his new flick ‘Anwar’ gathered three weeks ago, young star Prithviraj will have one more new release this month. His new movie with director B.Unnikrishnan titled ‘Thriller’ will get to theatres by the 17th of this month.
Loosely based on the infamous Paul murder case, the movie will have Prithvi as DCP Niranjan who is out to crack the mystery behind this case.
Meanwhile, Prithviraj has already joined the sets of his new movie ‘City of God’ (title may change to ‘Junction’) directed by Lijo Jose Pellissery. The movie also co-stars Indrajith, Reema Kallingal, Shwetha Menon and Parvathi.
Labels:
anwar,
b.unnikrishnan,
cinema news updates,
filim news updates,
filimnewsupdates,
indrajith,
lijo pellissery,
pridhviraj,
reema kallingal,
shwetha menon,
thriller
Subscribe to:
Posts (Atom)