ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യും. അതിന്‍റെ കഥ തീരുമാനമായിക്കഴിഞ്ഞു. ആ സിനിമയുടെ തിരക്കഥയും നിര്‍മ്മാണവും പൃഥ്വി തന്നെയായിരിക്കും. പൃഥ്വി സംവിധായകനാകുമ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തിന് വെറുതെയിരിക്കാന്‍ കഴിയുമോ? ഇതാ, ഇന്ദ്രനും സംവിധായകനാകാനൊരുങ്ങുകയാണ്.
ഉടന്‍ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് ഇന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഒരുപക്ഷേ, പൃഥ്വിയെക്കാള്‍ മുമ്പേ സംവിധായകന്‍റെ തൊപ്പി അണിയാനാണ് ഇന്ദ്രജിത്ത് തയ്യാറെടുക്കുന്നത്. എന്നാല്‍, എഴുതാനൊന്നും തനിക്ക് കഴിവില്ലെന്നും അതിനാല്‍ തിരക്കഥ മറ്റൊരാളുടേതായിരിക്കുമെന്നും ഇന്ദ്രജിത്ത് പറയുന്നു.
“ഏറെ വൈകാതെ തന്നെ എന്‍റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാം. അതൊരു നല്ല സിനിമയും ആയിരിക്കും. ഇപ്പോള്‍, എന്‍റെ ഭാഗം അഭിനയിച്ചുകഴിഞ്ഞാലും ഞാന്‍ ലൊക്കേഷനില്‍ ഏറെനേരം ചെലവഴിക്കാറുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അവിടെ നിന്ന് പഠിക്കാനുണ്ട്. കുറെയൊക്കെ പഠിച്ചിട്ടുണ്ട്. ഞാന്‍ ഒരു എഴുത്തുകാരനല്ല. അതിനാല്‍ തിരക്കഥയെഴുതാന്‍ സാധിക്കില്ല. ഒരുകാര്യം ഉറപ്പിക്കാം. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടനുണ്ടാകും” - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറയുന്നു.
അതേസമയം, അഭിനയത്തിലും കൂടുതല്‍ സെലക്ടീവാകാനാണ് ഇന്ദ്രജിത്തിന്‍റെ തീരുമാനം. അതിന്‍റെ തുടക്കമാണ് ‘കരയിലേക്ക് ഒരു കടല്‍ദൂരം’ എന്ന ചിത്രം. ഗൌരവമുള്ള സിനിമകള്‍ക്കായി കൂടുതല്‍ സമയം മാറ്റിവയ്ക്കാനാണ് ഇന്ദ്രന്‍ ഒരുങ്ങുന്നത്.