Showing posts with label bollywood. Show all posts
Showing posts with label bollywood. Show all posts

Wednesday, May 25, 2011

ക്രീസില്‍ കസറാന്‍ ഇനി സ്‌ക്രീനിലെ താരങ്ങള്‍



ബാംഗ്ലൂര്‍: ക്രിസ് ഗെയ്‌ലിന്റെയും പോള്‍ വാല്‍ത്താട്ടിയുടെയും വെടിക്കെട്ട് ബാറ്റിങ് അവസാനിച്ചു. ഇനി സ്‌ക്രീനിലെ താരങ്ങളുടെ പ്രകടനം ആസ്വദിക്കാന്‍ ഒരുങ്ങാം. ക്രിക്കറ്റ് മാമാങ്കം ഐ.പി.എല്ലിനു കൊടിയിറങ്ങുമ്പോള്‍ താരങ്ങള്‍ മണ്ണിലിറങ്ങുന്ന മറ്റൊരു പൂരത്തിന് അരങ്ങൊരുങ്ങി.ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ ഒന്നിച്ചണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സി.സി.എല്‍.) പ്രഥമ സീസണിന് ജൂണ്‍ നാലിനു ബാംഗ്ലൂരില്‍ തുടക്കം. ചെന്നൈ, ഹൈദരാബാദ് എന്നീ വേദികളിലും മത്സരമുണ്ടാകും.

ബോളിവുഡിലെയും തെലുങ്ക്, തമിഴ്, കന്നട സിനിമകളില്‍ നിന്നുമുള്ള താരങ്ങളും തങ്ങളുടെ ടീമുകള്‍ക്കു വേണ്ടി അണിനിരക്കും. ബോളിവുഡിന്റെ സ്വന്തം ടീമായ മുംബൈ ഹീറോസിനെ സല്‍മാന്‍ഖാന്‍ നയിക്കും. തമിഴകത്തെ താരങ്ങള്‍ അണിനിരക്കുന്ന ചെന്നൈ റൈനോസിന്റെ നായകന്‍ സൂര്യയാണ്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തെലുങ്ക് വാറിയേഴ്‌സിനെ നയിക്കും. സാന്‍ഡല്‍വുഡിന്റെ ടീം കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ നയിക്കുന്നതു സൂദീപാണ്.

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ നാലിന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ റൈനോസ് തെലുങ്ക് വാറിയേഴ്‌സുമായി ഏറ്റുമുട്ടും. വൈകിട്ട് നടക്കുന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ മുംബൈ വാറിയേഴ്‌സ് നേരിടും.
നാലു ടീമുകളും പ്രാഥമിക റൗണ്ടില്‍ പരസ്പരം മത്സരിക്കും. പോയന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ജൂണ്‍ 12ന് ഹൈദരാബാദില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.ഐ.പി.എല്‍. മാതൃകയില്‍ ട്വന്റി-20 പോരാട്ടമാണ് അരങ്ങേറുന്നത്.നായകതാരങ്ങള്‍ ക്രീസിലും ഫീല്‍ഡിലുമിറങ്ങുമ്പോള്‍ ഗാലറിയില്‍ ആവേശം പകരാന്‍ താരറാണികളുമെത്തും.

സ്വന്തം നാട്ടില്‍ നിന്നുള്ള ടീമുകള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരങ്ങളും മത്സരം കാണാനെത്തുന്നത് ആവേശം ഇരട്ടിയാക്കും.
ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാതാക്കളായ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള എ.കെ.കെ. എന്റര്‍ടെയ്ന്‍മെന്റാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സിന്റെ ഉടമകള്‍. 17 കോടി രൂപയ്ക്കാണ് ടീമിനെ ഏറ്റെടുത്തിരിക്കുന്നത്.

കന്നട താരസംഘടനയുടെ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷ്, താരങ്ങളായ പുനീത് രാജ്കുമാര്‍, രമ്യ എന്നിവരാണ് ബുള്‍ഡോസേഴ്‌സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. തപ്‌സി, സമാന്ത എന്നിവരാണ് തെലുങ്ക് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ താരനിശയേക്കാള്‍ നല്ല മാര്‍ഗം ക്രീസിലിറങ്ങുന്നതാണെന്നാണ് സിനിമാലോകത്തെ പുതിയ സംസാരം. സന്നാഹമത്സരത്തിനു ഗാലറി തിങ്ങി നിറഞ്ഞതിനാല്‍ സി.സി.എല്ലിനു കാഴ്ചക്കാര്‍ കുറയില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സ്വന്തം ടീമില്ലെന്ന മലയാളികളുടെ വിഷമം മാറാന്‍ അടുത്ത വര്‍ഷംവരെ കാത്തിരിക്കേണ്ടി വരും. മലയാള സിനിമയിലെ താരങ്ങളെ അണിനിരത്തി അടുത്ത സീസണില്‍ പുതിയ സി.സി.എല്‍. ടീം ഉണ്ടാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. കൊച്ചി കിങ്‌സ് എന്ന പേരില്‍ ടീമിനെ ഇറക്കാന്‍ അവസാനനിമിഷം ശ്രമിച്ചുവെങ്കിലും സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ വൈകിയതു തടസ്സമായി.

Tuesday, February 1, 2011

'7am Arivu' will be remade in Bollywood



Murugadoss's new film ' 7am Arivu', which has Surya and Shruthi Haasan in the lead, is going to be remade in Bollywood.

Earlier, it was reported that Shruthi and Surya will be doing the Hindhi version too. Then, it was said that Bollywood choreographer Ahmed Khan will be producing the Hindhi version and Shahid Kapoor will play the lead. However, director Murugadoss said,'' It's too early to talk about the film. But we had plans of dubbing the movie into Hindi. An official release will be made soon''.

Tuesday, December 21, 2010

20-ട്വന്‍റിയുമായി സിനിമാ താരങ്ങള്‍



ചെന്നൈ: 20-ട്വന്‍റിയിലേക്ക് സിനിമാ താരങ്ങളും. ശരത്കുമാറിന്റെയും രാധികാശരത് കുമാറിന്റെയും നേതൃത്വത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആണ് ക്രിക്കറ്റിന്റെയും സിനിമയുടെയും തകര്‍പ്പന്‍ മിശ്രണത്തിന് രൂപം നല്‍കുന്നത്.

ബോളിവുഡ്ഡില്‍ നിന്ന് മുംബൈ ഹീറോസ്, തെലുങ്ക് സിനിമയില്‍ നിന്ന് ഹൈദരാബാദ് ടൈഗേഴ്‌സ്, കന്നടയില്‍ നിന്ന് ബാംഗ്ലൂര്‍ റോയല്‍സ്, തമിഴില്‍ നിന്ന് ചെന്നൈ സൂപ്പര്‍ സ്റ്റാര്‍സ് എന്നീ ടീമുകളാണ് അങ്കത്തിനൊരുങ്ങുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍അടക്കമുള്ള താരങ്ങള്‍ തിരക്കിലായിപ്പോയതിനാല്‍ ഇക്കുറി കൊച്ചിന്‍ കിങ്‌സ് രംഗത്തില്ലെന്ന് ശരത് കുമാര്‍ പറഞ്ഞു.

ബോളിവുഡ്ഡ് ടീമിനെ സുനില്‍ ഷെട്ടിയാണ് നയിക്കുക. മുംബൈയുടെ ഐക്കണ്‍ പ്ലെയറായി സല്‍മാന്‍ ഖാനും കളത്തിലിറങ്ങും. ചെന്നൈ ടീം ക്യാപ്റ്റന്‍ ശരത് കുമാറായിരിക്കും. വിജയും സൂര്യയും മുന്‍നിരയിലുണ്ടാവും. സംഗതി കുട്ടിക്കളിയല്ലെന്നും ശരിക്കും സീരിയസ്സാണെന്നുമാണ് രാധിക ശരത്കുമാര്‍ പറയുന്നത്. പരിശീലനത്തിന് പ്രത്യേകം കോച്ചുണ്ടാവും.

വരുന്ന ജനവരിയിലാണ് ടീം ഫിക്‌സേഷന്‍ നടക്കുക. ജേതാക്കള്‍ക്ക് സമ്മാനം 25 ലക്ഷം രൂപയാണ്. അടുത്ത 10 കൊല്ലത്തേക്കുള്ള പദ്ധതിയാണ് സി.സി.എല്‍. തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങളെയും അണിനിരത്തിയുള്ള മെഗാ ഗെയിമിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ശരത്കുമാര്‍ വ്യക്തമാക്കുന്നു.

Wednesday, November 3, 2010

വരുന്നൂ; സിനിമാലോകത്തിന്റെ ക്രിക്കറ്റ് ലീഗ്


ഐപിഎല്‍ വന്‍ വിജയമായതോടെ ട്വന്റി 20 മത്സരത്തിന് ഉണ്ടായ ജനപ്രീയത അപാരമാണ്. എങ്ങനെ ഇതിനു കൂടുതല്‍ കൂടതല്‍ വിപണി ഉണ്ടാക്കാം എന്ന് തലപുകയ്ക്കുന്നവരാണ് ക്രിക്കറ്റ് മേലാളന്‍മാര്‍. ഐപിഎല്‍ മാതൃകയില്‍ സിനിമാ താരങ്ങളുടെ ട്വന്റി 20 ലീഗ് എന്ന ആശയം ബിസിസിഐ മുന്നോട്ടു വച്ചിരിക്കുകയാണ്. അതായത് സിനിമാലോകം തമ്മിലുള്ള പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ്, നമ്മുടെ മോളിവുഡ്, സാണ്ടല്‍വുഡ്, ബംഗാള്‍ ടോളിവുഡ് എന്നിവ പരസ്പരം മത്സരിക്കുന്ന ലീഗ് എന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാന്‍ പറ്റുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഓരോ ഭാഷക്കാരും തങ്ങളുടെ താരങ്ങളെ എല്ലാവര്‍ഷവും സൗജന്യമായി അയയ്ക്കണം. ഇതിന്റെ നേട്ടം പതിന്‍മടങ്ങായി തിരിച്ചുകിട്ടും. തെലുങ്കില്‍ താരങ്ങള്‍ തമ്മില്‍ നടന്ന ട്വന്റി 20 വന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ ആണ് മുഴുവന്‍ സിനിമാലോകത്തെയും അണിനിരത്തി ഒരു ലീഗ് നടത്താന്‍ ആലോചന വന്നത്. സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് യാഥാര്‍ത്ഥ്യം ആയാല്‍ ഇന്ത്യയില്‍ ഐപിഎല്ലിനൊപ്പം തന്നെ അതിനു ജനപ്രീതിയും കച്ചവട സാധ്യതയും ഉണ്ടാകുമെന്ന് ഉറപ്പാണ്. താരമൂല്യമുള്ള ഏതാനും താരങ്ങളെ ഓരോ ടീമിലും ലഭിച്ചാല്‍ പറയാനുമില്ല. താരങ്ങളുടെ ജനപ്രീതി കൂടുകയും ചെയ്യും കൈയില്‍ കാശ് നിറയുകയും ചെയ്യും.

സിനിമാലോകത്തിന്റെ ക്രിക്കറ്റ് ലീഗ് വന്നാല്‍ അതുകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടുക അവസരങ്ങള്‍ കുറഞ്ഞ യുവതാരങ്ങള്‍ക്ക് ആയിരിക്കും. ഓരോ ടീമിനെയും പ്രോത്സാഹിപ്പിക്കാന്‍ നായികമാര്‍ വേദിയില്‍ ഉണ്ടെങ്കില്‍ കാഴ്ചക്കാരുടെ ആവേശം അണപൊട്ടും. നായകര്‍ക്ക് മാത്രമല്ല, നായികമാര്‍ക്ക് വേണ്ടി വേണമെങ്കിലും ടീമുകള്‍ ഉണ്ടാക്കാം(പക്ഷെ എത്ര താരങ്ങള്‍ വെയിലത്ത്‌ ഇറങ്ങാന്‍ ധൈര്യപ്പെടും?). ക്രിക്കറ്റ് പ്രേമികളെയും സിനിമാ ഭ്രാന്തന്‍മാരെയും ഒരു കുടക്കീഴില്‍ എത്തിക്കാനുള്ള തന്ത്രമാണിത്. എന്തായാലും ബിസിസിഐയുടെ ലക്‌ഷ്യം നിറവേറട്ടെ.

പൃഥ്വിരാജ് ബോളിവുഡിലേക്ക്



അനുരാഗ് കശ്യപിനെ അറിയില്ലേ? രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത സത്യ, കോന്‍, മണിരത്നത്തിന്‍റെ യുവ, ദീപ മേത്തയുടെ വാട്ടര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത്. ദേവ് ഡി, നോ സ്മോക്കിംഗ്, ബ്ലാക്ക് ഫ്രൈഡേ, ഗുലാല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍. അദ്ദേഹം കഴിഞ്ഞ ദിവസം മുംബൈയില്‍ മലയാളത്തിന്‍റെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജുമായി ഒരു കൂടിക്കാഴ്ച നടത്തി.
പ്രധാനമായും ഒരു കഥാചര്‍ച്ചയായിരുന്നു നടന്നത്. അനുരാഗ് പറഞ്ഞ കഥ പൃഥ്വിക്ക് ഇഷ്ടമായി. എങ്കില്‍ പൃഥ്വിയെ നായകനാക്കി ഈ സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്നായി അനുരാഗ്. എന്തായാലും പൃഥ്വി സമ്മതം‌മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ, ഇതുവരെ മലയാളത്തിന്‍റെയും തമിഴിന്‍റെയും തെലുങ്കിന്‍റെയും മാത്രമായിരുന്ന പൃഥ്വിരാജ് ബോളിവുഡിലേക്ക് പ്രവേശിക്കുകയാണ്. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റാണ് സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഹിന്ദിച്ചിത്രത്തില്‍ അഭിനയിക്കണം എന്ന ആഗ്രഹം കൊണ്ടു മാത്രം ബോളിവുഡ് സിനിമയിലേക്കില്ലെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ഹിന്ദിയിലാണെങ്കിലും നല്ലൊരു സിനിമയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. അങ്ങനെയൊരു അവസരമാണ് ഇപ്പോള്‍ പൃഥ്വിയെത്തേടി എത്തിയിരിക്കുന്നത്.