Showing posts with label malayalam movie paramashivam from vaalayar. Show all posts
Showing posts with label malayalam movie paramashivam from vaalayar. Show all posts
Thursday, June 23, 2011
അവന്‍ വരുന്നൂ, പരമശിവം ഫ്രം വാളയാര്‍
അയാള്‍ ബുദ്ധികൊണ്ട് കളിക്കുന്നവനാണ്. എതിരാളികള്‍ക്കുമേല്‍ എന്നും വിജയം നേടാന്‍ ആഗ്രഹിക്കുന്നവനാണ്. സ്പിരിറ്റു കള്ളക്കടത്തിലായാലും അതേ, നാലാംകിട ഗൂണ്ടായിസത്തിലാണെങ്കിലും അതേ. വിജയം എന്നും അയാള്‍ക്കൊപ്പമായിരിക്കണം. വാളയാര്‍ പരമശിവം വ്യത്യസ്തനാകുന്നത് അവിടെയാണ്. വീണ്ടും വരികയാണ്, പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍, പരമശിവം ഫ്രം വാളയാര്‍!
റണ്‍വേ എന്ന തന്‍റെ മെഗാഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി. വാളയാര്‍ പരമശിവം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനപ്രിയനായകന്‍ ദിലീപ് തന്നെ. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി ‘വാളയാര്‍ പരമശിവം’ ഒരുക്കുന്നത്. ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2004ലാണ് റണ്‍വേ റിലീസാകുന്നത്. ദിലീപിനെ നായകനാക്കി ഒരു ആക്ഷന്‍ ചിത്രം ഒരുക്കാന്‍ പോകുന്നു എന്നറിഞ്ഞ് പലരും ജോഷിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ആത്മഹത്യാപരമായ തീരുമാനമായിരിക്കും അതെന്നൊക്കെയാണ് ജോഷിക്ക് ലഭിച്ച ഉപദേശങ്ങള്‍. എന്നാല്‍ അതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോയ ജോഷി റണ്‍വേ മെഗാഹിറ്റാക്കി മാറ്റി.
ഉദയകൃഷ്ണയും സിബി കെ തോമസും തന്നെയാണ് വാളയാര്‍ പരമശിവത്തിന്‍റെയും തിരക്കഥ രചിക്കുന്നത്. സ്പിരിറ്റ് കള്ളക്കടത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമ സെവന്‍സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാവ്യാ മാധവനായിരുന്നു റണ്‍വേയിലെ നായിക. വാളയാര്‍ പരമശിവത്തിലും കാവ്യ തന്നെ നായികയാകും.
Labels:
cinema news updates,
dileep,
filim news updates,
filimnewsupdates,
joshi,
kavya madhavan,
malayalam movie paramashivam from vaalayar,
malayalam movie runway
Subscribe to:
Posts (Atom)