Showing posts with label duplicate. Show all posts
Showing posts with label duplicate. Show all posts

Monday, May 16, 2011

സുരാജ് വെഞ്ഞാറമൂടിന് കൂളിംഗ് ഗ്ലാസ്


സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. ബെഞ്ചമിന്‍ സതീഷ്‌ സംവിധാനം ചെയ്യുന്ന കൂളിംഗ്‌ ഗ്ലാസ് എന്ന ചിത്രത്തിലൂടെയാണ് സുരാജ് വീണ്ടും നായകവേഷം അണിയുന്നത്.

പുതുമുഖതാരം പ്രിയങ്കയാണ്‌ നായിക‌. മുകേഷ്‌, ജഗതി‍, സലിംകുമാര്‍, സുധീഷ്‌, അനൂപ്‌ മേനോന്‍, ഭീമന്‍ രഘു, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

എ ആര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ മുരളി കൃഷ്‌ണയുടേതാണ്‌ കഥ. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‌ എം ജി ശ്രീകുമാര്‍ ഈണം നല്‍കുന്നു.

ഡ്യൂപ്ലിക്കേറ്റ്‌, ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവയാണ് സുരാജ് ഇതിനു മുമ്പ് നായകനായ ചിത്രങ്ങള്‍.

Wednesday, December 22, 2010

ഡ്യൂപ്ലിക്കേറ്റ് മൈഥിലിക്ക് മിന്നുകെട്ട്

നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞു-വാര്‍ത്ത കേട്ട് ലേശം അതിശയിച്ചോ പാലേരി മാണിക്യം ഫെയിം മൈഥിലിയാണോ ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് വേറൊരു മൈഥിലി, വേണമെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് മൈഥിലിയെന്നും പറയാം.

സുരാജ് വെഞ്ഞാറമ്മൂടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഡ്യൂപ്ലിക്കേറ്റിലെ നായികമാരിലൊരാളായ മൈഥിലിയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വിവാഹിതയായത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ റോയ് റോഷനാണ് മൈഥിലിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

സുഭദ്രം, ഏപ്രില്‍ ഫൂള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മൈഥിലി നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് വെറുതെ ഒരു ഭാര്യയാവാനില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.

ബാംഗ്ലൂരിലെ തിരക്കേറിയ മോഡലുകളിലൊരാളായ മൈഥിലി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഹിറ്റ് സീരിയലിലും വേഷമിട്ടിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും മൈഥിലിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.