നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞു-വാര്‍ത്ത കേട്ട് ലേശം അതിശയിച്ചോ പാലേരി മാണിക്യം ഫെയിം മൈഥിലിയാണോ ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് വേറൊരു മൈഥിലി, വേണമെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് മൈഥിലിയെന്നും പറയാം.
സുരാജ് വെഞ്ഞാറമ്മൂടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഡ്യൂപ്ലിക്കേറ്റിലെ നായികമാരിലൊരാളായ മൈഥിലിയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വിവാഹിതയായത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ റോയ് റോഷനാണ് മൈഥിലിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.
സുഭദ്രം, ഏപ്രില്‍ ഫൂള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മൈഥിലി നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് വെറുതെ ഒരു ഭാര്യയാവാനില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.
ബാംഗ്ലൂരിലെ തിരക്കേറിയ മോഡലുകളിലൊരാളായ മൈഥിലി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഹിറ്റ് സീരിയലിലും വേഷമിട്ടിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും മൈഥിലിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.