അശ്വതി, പാലക്കാട്ടെ ഗ്രാമീണ പെണ്‍കുട്ടിയാണ്. ഇടത്തരം കുടുംബത്തില്‍ പിറന്ന അശ്വതിക്ക് ചെറുപ്രായത്തില്‍ തന്നെ കുടുംബഭാരം ഏല്‍ക്കേണ്ടി വന്നു. അമ്മയും അനുജത്തിയുമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്നത് അശ്വതിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. അച്ചാറ് കമ്പനിയില്‍ ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പ്രയാസമായി.
ഇതിനിടയിലാണ് കല്യാണാലോചനയെത്തിയത്. രാധാകൃഷ്ണന്‍ ഡ്രൈവറാണ്. ശാന്ത പ്രകൃതനായ ആ ചെറുപ്പക്കാരനുമായിട്ടുള്ള വിവാഹം നടന്നു. കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പരീക്ഷണങ്ങള്‍ക്ക് തുടരുകയായിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ അശ്വതി ജോലിതേടി അറബിനാട്ടിലെത്തി. അവിടെയും ദുരിതങ്ങളാണ് അവളെ കാത്തിരുന്നത്. ഗള്‍ഫില്‍ അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി. ഇതിനിടെ ഒരു ദൈവ ദൂതനെപ്പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു - റസാക്ക് കോട്ടയ്ക്കല്‍.
സ്വപ്നങ്ങളുമായി അറബി നാട്ടിലെത്തി കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന റസാക്ക് അശ്വതിക്ക് കൂട്ടാവുകയായിരുന്നു. ഇവിടം മുതല്‍ അശ്വതിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു.കമല്‍ സംവിധാനം ചെയ്യുന്ന 'ഗദ്ദാമ' എന്ന നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അശ്വതിയായി എത്തുന്നത് കാവ്യാമാധവനാണ്. ബിജു മേനോന്‍ രാധാകൃഷ്ണനായും, ശ്രീനിവാസന്‍ റസാക്ക് കോട്ടയ്ക്കലായും പ്രത്യക്ഷപ്പെടുന്നു. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സുരാജ്‌വെഞ്ഞാറമൂട്, മുരളി ഗോപി, ജാഫര്‍ ഇടുക്കി, ശശി കലിംഗ, വിക്രമന്‍ നായര്‍, നിയാസ് കലാഭവന്‍, ഷൈന്‍ ടോം ചാലക്ക, ലെന, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ദുബായിയിലും പാലക്കാട്ടുമായി ചിത്രീകരണം പൂര്‍ത്തിയായ 'ഗദ്ദാമ' ഉടന്‍ തീയേറ്ററുകളിലെത്തും. കഥ: കെ.യു. ഇക്ബാലിന്റേതാണ്. കമലും കെ. ഗിരീഷ് കുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സംഭാഷണം കെ. ഗിരീഷ് കുമാറിന്റേതാണ്.
റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബെന്നറ്റ് വിത്ത്‌രാഗ് ഈണം പകരുന്നു. ഹരിഹരന്‍, വിജയ് യേശുദാസ്, കാര്‍ത്തിക്, ചിത്ര, ശ്രേയാഘോഷാല്‍ എന്നിവരാണ് ഗായകര്‍. അനിതാ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. പ്രദീപ് നിര്‍മിക്കുന്ന ഈ ചിത്രം മുരളി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ. എ.എസ്. ദിനേശ്.