മദ്രാസ്പട്ടണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വിജയിന്റെ പുതിയ ചിത്രത്തില്‍ വിക്രം നായകനാകുന്നു. ദൈവമകന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ പറയുന്നു.
വിക്രമിന്റെ അഭിനയ മികവ് തികച്ചും ഉപയോഗപ്പെടുത്താവുന്ന കഥാപാത്രമാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നതെന്നും വിജയ് വ്യക്തമാക്കി. ''ചിത്രത്തിലെ ഓരോ സീനിലും വളരെ വ്യത്യസ്തമായ അഭിനയമായിരിക്കും അദ്ദേഹം കാഴ്ചവെക്കുക. വിക്രം വളരെ പ്രഗല്ഭനായ നടനാണ്''- വിജയ് പറഞ്ഞു. അനുഷ്‌കയ്ക്കും അമല പോളിനും ചിത്രത്തില്‍ പ്രധാന വേഷമുണ്ട്.
കിരീടം, പൊയ് സൊല്ല പോറോം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിജയിന്റെ 'മദ്രാസ് പട്ടണം' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു.