ലേശം വൈകിയാണെങ്കിലും മലയാളത്തിലെ ജനപ്രിയ താരം ജയറാമും ഓണ്‍ലൈനില്‍. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ദിലീപിനും പിന്നാലെയാണ് പത്മശ്രീ ജയറാമും ഓണ്‍ലൈനില്‍ സാന്നിധ്യം അറിയിച്ചിരിയ്ക്കുന്നത്.
കൊച്ചിയിലെ ഡി വാലോര്‍ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് ജയറാമിന്റെ വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനാ ടൗണിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ദിലീപും പങ്കെടുത്തു.
ജയറാമിന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.
ജയറാം അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആരാധകര്‍ക്ക് വാള്‍പേപ്പറുകളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ സേവനങ്ങള്‍ അധികം വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് സൈറ്റ് അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.
ദക്ഷിണേന്ത്യന്‍ നടന്മാരില്‍ ആദ്യമായി വെബ്‌സൈറ്റ് ആരംഭിച്ചത് മമ്മൂട്ടിയായിരുന്നു. പിന്നീട് കംപ്ലീറ്റ്ആക്ടര്‍ എന്ന പേരില്‍ മോഹന്‍ലാലും ദിലീപ് ഓണ്‍ലൈന്‍ എന്ന സൈറ്റിലൂടെ ദിലീപും ഓണ്‍ലൈന്‍ ലോകത്തെ താരങ്ങളായി.