Showing posts with label mulakupaadam. Show all posts
Showing posts with label mulakupaadam. Show all posts
Tuesday, May 10, 2011
അടുത്ത ‘പോക്കിരിരാജ’ മോഹന്‍ലാല്‍
വമ്പന്‍ കൊമേഴ്സ്യല്‍ വിജയങ്ങളാണ് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ലക്‍ഷ്യമിടുന്നത്. ചെറിയ ബജറ്റിലുള്ള ചിത്രങ്ങളിലോ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചെറിയ കഥകളിലോ ലാലിന് ഇപ്പോള്‍ താല്‍പ്പര്യമില്ല. വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമായി നീങ്ങാനും ആ രീതിയിലുള്ള നല്ല തിരക്കഥകള്‍ തെരഞ്ഞെടുക്കാനുമാണ് മോഹന്‍ലാല്‍ ശ്രമിക്കുന്നത്. കാസനോവ, കാണ്ഡഹാര്‍, തലൈവന്‍ ഇരുക്കിറാന്‍ തുടങ്ങിയവ അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.
പുതിയ വാര്‍ത്ത, ഒരു അടിപൊളി സിനിമ ഒരുക്കാനുള്ള ചര്‍ച്ചകള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു എന്നാണ്. പോക്കിരിരാജയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ബിഗ്സ്റ്റാര്‍ പൃഥ്വിരാജിനും സൂപ്പര്‍ഹിറ്റ് സമ്മാനിച്ച വൈശാഖും, തിരക്കഥാകൃത്തുക്കളായ സിബി കെ തോമസും ഉദയ്കൃഷ്ണയുമാണ് കൂടിയാലോചനകള്‍ നടത്തുന്നത്. ‘സീനിയേഴ്സ്’ എന്ന ചിത്രത്തിനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.
പോക്കിരിരാജയെ മറികടക്കുന്ന ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറാണ് മോഹന്‍ലാല്‍ ലക്‍ഷ്യമിടുന്നത്. മോഹന്‍ലാലിനെ സോളോ ഹീറോയാക്കി സിബി - ഉദയന്‍ ടീം എഴുതുന്ന ആദ്യ തിരക്കഥയുമായിരിക്കും ഇത്. കിലുക്കം കിലുകിലുക്കം, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിബി - ഉദയന്‍ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചെങ്കിലും അവയില്‍ മറ്റ് താരങ്ങളും നായകന്‍മാരായുണ്ടായിരുന്നു.
കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒരു എന്‍റര്‍ടെയ്നറായിരിക്കണം തന്‍റെ ആദ്യ ലാല്‍ചിത്രമെന്ന് വൈശാഖിന് നിര്‍ബന്ധമുണ്ട്. മുളകുപ്പാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് വൈശാഖ് - മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്.
Labels:
cinema news updates,
filim news updates,
filimnewsupdates,
mohanlal,
mulakupaadam,
udayakrishna - siby k thomas,
vaisakan
Monday, February 14, 2011
മമ്മൂട്ടി 'പുളുവന്‍ മത്തായി'
പോക്കിരിരാജയുടെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിനുവേണ്ടി ടോമിച്ചന്‍ മുളകുപാടം വീണ്ടും ഒരു മമ്മൂട്ടിചിത്രം നിര്‍മിക്കുന്നു- പുളുവന്‍ മത്തായി. ചിത്രം സജിസുരേന്ദ്രന്‍ സംവിധാനം ചെയ്യുന്നു. രചന: കൃഷ്ണ പൂജപ്പുര. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തങ്കച്ചന്‍, പി.ആര്‍.ഒ: അയ്മനം സാജന്‍. ഒരു മോഹന്‍ലാല്‍ ചിത്രവും മുളകുപാടം ഫിലിംസ് നിര്‍മിക്കുന്നുണ്ട്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുക. രചന: ഉദയകൃഷ്ണ, സിബി.കെ.തോമസ്. രണ്ടു ചിത്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
Labels:
cinema news updates,
filim news updates,
filimnewsupdates,
Film News,
Mammootty,
mohanlal,
mulakupaadam,
puluvan mathayi
Subscribe to:
Posts (Atom)