അഭിനയനാള്‍വഴിയില്‍ മോഹന്‍ലാല്‍ 300 സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയമായിരിക്കും ലാലിന്റെ 300 ാമത് ചിത്രമായി പ്രദര്‍ശനത്തിനെത്തുക. ഏറെ അഭിനയസാധ്യതയുള്ള വേഷത്തിന്റെ തിളക്കവുമായാണ് ലാലിന്റെ 'പ്രണയം' ഒരുങ്ങുന്നത്. സമീപകാല ചിത്രങ്ങളില്‍ കണ്ട ഗെറ്റപ്പുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ലാലിനെയാകും 'പ്രണയ'ത്തില്‍ കാണാനാകുക. ചിത്രത്തിലെ ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് സംവിധായകനും സസ്‌പെന്‍സ് നിലനിര്‍ത്തുന്ന സ്ഥിതിക്ക് ആരാധകരും തികഞ്ഞ ആകാംക്ഷയിലാണ്. തീവ്രപ്രണയം സൗഹൃദമായി വഴിമാറുമോ എന്നതായിരിക്കും ചിത്രത്തിന്റെ കാതല്‍.
നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ലാലിന്റെ മുന്നൂറാമത് ചിത്രം എന്ന നിലയിലാകും പ്രണയം മാര്‍ക്കറ്റ് ചെയ്യുക. വന്‍ പബ്ലിസിറ്റിയോടെ പ്രണയം ഈ ഓണക്കാലത്ത് വിരുന്നെത്തും. കാസനോവയാണ് ഓണച്ചിത്രമായി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനിടെയിലാണ് സപ്തംബര്‍ ഏഴിന് പ്രണയം മാക്‌സ് ലാബ് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് വരുന്നത്.
ലാലിന് പുറമേ അനുപം ഖേറും ജയപ്രദയും പ്രണയത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെട്ടുത്തി ഒ.എന്‍.വി കുറുപ്പ് എഴുതിയ നാല് ഗാനങ്ങളുണ്ടാകും സിനിമയില്‍