Friday, April 8, 2011

മുകേഷ് -സുരാജ് ടീമിന്റെ പാച്ചുവും കോവാലനും



താഹ സംവിധാനം ചെയ്യുന്ന 'പാച്ചുവും കോവാലനും' എന്ന പുതിയ ചിത്രത്തില്‍ മുകേഷും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു .ഇവാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എല്‍വിന്‍ ജോണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇവരെ കൂടാതെ ജഗതി,ഇന്നസെന്റ്,സായ്കുമാര്‍, ജ്യോതിര്‍മയി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരാങ്ങളും വേഷമിടുന്നുണ്ട് .ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മയും ഇവക്ക് ഈണം പകരുന്നത് മോഹന്‍ സിതാരയും ആണ്.

'സിറ്റി ഓഫ് ഗോഡ്' ഈ മാസം 23 ന് പ്രദര്‍ശനത്തിന് എത്തും



പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്,‌ റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.

സീനീയേഴ്സ് ചിത്രീകരണം പൂര്‍ത്തിയാവുന്നു




പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം വൈശാഖന്‍ സംവിധാനം ചെയ്യുന്ന സീനീയേഴ്സിന്‍റെ ചിത്രീകരണം പൂര്‍ത്തിയാവുന്നു.ചിത്രം മെയ്‌ അവസാന വാരം പ്രദര്‍ശനത്തിന് എത്തും.ജയറാം,മനോജ്‌ കെ ജയന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.പദ്മപ്രിയ,അനന്യ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍ .തമിഴിലെ ഐറ്റം ഡാന്‍സര്‍ ആയ രഹസ്യയുടെ ഒരു നൃത്ത രംഗം ഈയിടെ ചിത്രത്തിന് വേണ്ടി ആലുവയില്‍ ചിത്രീകരിക്കുകയുണ്ടായി.ചിത്രത്തിലെ വളരെയധികം പ്രാധാന്യമുള്ള ഒരു രംഗമായിരുന്നു അത്.സച്ചി സേതു ടീം രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രില്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും.

പ്രിയന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി ഭാവന



നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും പി മാ‍ധവന്‍ നായരും’-എന്ന ചിത്രത്തില്‍ ഭാവന നായികയായി അഭിനയിക്കുന്നു .മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ പ്രകടനമാണ് ഭാവനയെ ഇതിനു സഹായിച്ചത്.ഈ ചിത്രം കണ്ട പ്രിയനും ലിസിയും അറബിയും ഒട്ടകവും പി മാ‍ധവന്‍ നായരും എന്നതിലേക്ക് ഭാവനയെ ക്ഷണിക്കുകയായിരുന്നു .തന്റെ സ്വപ്ന സാഫല്യമാണ് ഈ സിനിമ എന്ന് ഭാവന പറഞ്ഞു. അഞ്ജലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാവന ഈ ചിത്രത്തിലുടനീളം പുതിയൊരു ഹെയര്‍സ്റ്റൈലില്‍ ആണ് എത്തുന്നത്‌.