തിലകനല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ മുകേഷാണ് സി പി ഐ സ്ഥാനാര്‍ത്ഥി. മത്സരിക്കുന്നതോ, നടനും എം എല്‍ എയുമായ കെ ബി ഗണേഷ്കുമാറിനെതിരെ. ഇക്കാര്യത്തില്‍ സി പി ഐ ഏകദേശം ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. മുകേഷിനും മത്സരിക്കുന്നതിനോട് താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്.
ഗണേഷിനെതിരെ താന്‍ മത്സരിക്കുമെന്ന് തിലകന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. തന്നെ സി പി ഐ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ മുകേഷ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി തിലകന്‍ മാറിനില്‍ക്കാനാണ് സാധ്യത.
നിലവില്‍ പത്തനാപുരം എം എല്‍ എയാണ് ഗണേഷ്. രണ്ടുതവണ മത്സരിച്ചുജയിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തു. ഗണേഷിനെ പത്തനാപുരത്ത് പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് സി പി ഐക്കറിയാം. തിലകനെ മത്സരിപ്പിച്ചാല്‍ അത് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം എന്നതിലുപരി വ്യക്തികള്‍ തമ്മിലുള്ള പകവീട്ടലായി മാറും.