മധു കൈതപ്രവും ദിലീപും ഒത്തുചേരുന്ന ചിത്രമായ ഓര്‍മമാത്രം കൊച്ചിയില്‍ ആരംഭിച്ചു. നൂറു ശതമാനവും ഒരു കുടുംബചിത്രമാണ് മധു കൈതപ്രം ഇതിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ ഉള്ളടക്കവും കെട്ടുറപ്പ് തന്നെയാണ് ഈ ചിത്രത്തിലഭിനയിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദിലീപ് ഫോര്‍ട്ട് കൊച്ചിയിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ പറയുകയുണ്ടായി. സി.വി. ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അതിനെപറ്റി ദിലീപ് പറഞ്ഞതിങ്ങനെ. സത്യേട്ടന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ ഇന്നും എന്നെ ആകര്‍ഷിച്ച ഒരു ചിത്രമായിരുന്നു. സി.വി. ബാലകൃഷ്ണന്റെ ഒരു തിരക്കഥയില്‍ അഭിനയിക്കാന്‍ അന്നുമുതല്‍ ഏറെ ആഗ്രഹിച്ചു. (ഇരട്ടക്കുട്ടികളുടെ അച്ഛന്റെ തിരക്കഥാകൃത്തും സി.വി. ബാലകൃഷ്ണനാണ്.) ഇപ്പോള്‍ അതു സാധിച്ചിരിക്കുന്നു.
ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയുമടങ്ങുന്ന ഒരുകുടുംബമാണ് ഈ ചിത്രത്തിലെ കേന്ദ്രബിന്ദു. ഈ കുടുംബത്തിലൂടെ കഥാവികസനവും. അജയന്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രാധാകൃഷ്ണവാര്യരുടെ ഗുമസ്തനാണ്. പാരമ്പര്യമായി കിട്ടിയതാണ് അജയന് ഈ വക്കീല്‍ഗുമസ്തപ്പണി. അജയന്റെ അച്ഛനായിരുന്നു ഗുമസ്തന്‍ വാര്യര്‍. വക്കീല്‍ പിന്നെ അത് മകനെ ഏല്‍പിച്ചു. വാര്യര്‍ എ.പി.പി.യായപ്പോഴും അജയന്‍തന്നെ ഗുമസ്തന്‍. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് അജയന്റെ താമസം. അതും വാര്യര്‍ ഏര്‍പ്പാടാക്കി കൊടുത്തതാണ്. അജയന്‍ ഇപ്പോള്‍ ഒരു കുടുംബനാഥനാണ്. അജയന്റെ ജീവിതത്തിലേക്കു കടന്നുവന്നതും അന്യമതക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു.
സഫിയ. അങ്ങനെയൊരു വിവാഹവും കൂടിയായപ്പോള്‍ ഏറെ സഹായിച്ചതും വാര്യര്‍തന്നെ. അവര്‍ക്കൊരു കുട്ടി- ദീപു. ജീവനുതുല്യം അവര്‍ മകനെ സ്‌നേഹിച്ചു. രണ്ടാമതൊരാള്‍ തങ്ങളുടെ സ്‌നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതില്‍പോലും കൊട്ടിയടച്ചു. ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണം, അതായിരുന്നു അജയന്റെ ആഗ്രഹം.
ഈ പദവികൊണ്ട് ലഭിക്കുന്ന പല കാര്യങ്ങള്‍കൂടി അജയന്‍ സ്വപ്‌നം കണ്ടു. എന്നാല്‍ അപ്രതീക്ഷിതമായ ഒരു ദുരന്തമാണ് അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്- ദീപുവിന്റെ തിരോധാനം. മകനെത്തേടിയുള്ള മാതാപിതാക്കളുടെ അന്വേഷണത്തിന്റെ സംഘര്‍ഷമാണ് പിന്നീടങ്ങോട്ട്. അതേറെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കപ്പെടുന്നു ഇവിടെ.
ദിലീപ് അജയനെയും പ്രിയങ്ക സഫിയയെയും അവതരിപ്പിക്കുന്നു. മാസ്റ്റര്‍ സിദ്ധാര്‍ഥനാണ് ദീപുവിനെ അവതരിപ്പിക്കുന്നത്. ധന്യാമേരി വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ലാലു അലക്‌സ്, ജഗതി, സലിംകുമാര്‍, ടിനിടോം, ജയരാജ് വാര്യര്‍, കലാഭവന്‍ ഷാജോണ്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥ് ഈണം പകരുന്നു. എം.ജെ. രാധാകൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം-രാജീവ് കിത്തോ, മേക്കപ്പ്-പട്ടണം ഷാ. പി.ആര്‍.ഒ. വാഴൂര്‍ ജോസ്. ഹൊറൈസണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം. രാജന്‍ (ദോഹ) നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.