കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് കാണ്ഡഹാര്‍. തിരക്കഥയിലെയും സംവിധാനത്തിലെയും പാകപ്പിഴകളായിരുന്നു കാണ്ഡഹാറിനെ തകര്‍ത്തത്. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനം മോഹന്‍ലാലിന്‍റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. മേജര്‍ രവിക്ക് വീണ്ടും മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നു.
‘അമ്മ’ എന്നാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര്. തന്‍റെ പട്ടാള ട്രാക്ക് വിട്ട് ഇത്തവണ ഒരു കുടുംബകഥ പറയാനാണ് മേജര്‍ ഒരുങ്ങുന്നത്. അനുജന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ പെട്ട് പുലിവാലു പിടിക്കുന്ന ജ്യേഷ്ഠനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും ഈ സിനിമയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു.
മേജര്‍ രവി തന്നെയാണ് ‘അമ്മ’യുടെ രചന നിര്‍വഹിക്കുന്നത്. മേജറിന്‍റെ മിക്ക സിനിമകളുടെയും രചന അദ്ദേഹം തന്നെയാണ്. കാണ്ഡഹാറിനുണ്ടായ കനത്ത തിരിച്ചടിയാണ് പട്ടാളക്കഥകളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കാന്‍ മേജര്‍ തീരുമാനിച്ചതിന് പിന്നില്‍. ‘അമ്മ’ എന്ന സബ്ജക്ട് മേജര്‍ വളരെ മുമ്പേ ആലോചിച്ചതാണ്. എന്നാല്‍ കാണ്ഡഹാര്‍ പോലുള്ള വമ്പന്‍ പ്രൊജക്ടുകളുടെ തിരക്കില്‍പെട്ടുപോയതിനാല്‍ ഈ സിനിമ ആരംഭിക്കാന്‍ വൈകുകയായിരുന്നു.
‘അമ്മ’ കേരളത്തില്‍ മാത്രമായി ചിത്രീകരിക്കാനാണ് തീരുമാനമെന്നറിയുന്നു. താരതമ്യേന കുറഞ്ഞ ബജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ നല്ല ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ മേജര്‍ രവി തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.