Monday, December 27, 2010

ഗായിക ജ്യോത്സ്‌ന വിവാഹിതയായി



ഗുരുവായൂര്‍:പിന്നണി ഗായികയും തൃശ്ശൂര്‍ കിഴക്കുംപാട്ടുകര 'സ്വപ്ന'യില്‍ എ. രാധാകൃഷ്ണന്റെയും ഗിരിജയുടെയും മകളുമായ ജ്യോത്സ്‌നയും എറണാകുളം പൂണിത്തുറ 'ശ്രീവത്സ'ത്തില്‍ സുരേന്ദ്രന്റെ മകന്‍ ശ്രീകാന്തും (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബാംഗ്ലൂര്‍) ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായി. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനാണ് ശ്രീകാന്ത്.

പൂന്താനം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്കാരത്തില്‍ നടിമാരായ കെ.പി.എ.സി. ലളിത, ഭാവന, രമ്യാനമ്പീശന്‍, നടന്‍ സിദ്ധാര്‍ഥ്, ഗായകരായ കെ.എസ്. ചിത്ര, ജി. വേണുഗോപാല്‍, ചിത്ര അയ്യര്‍, ഗായത്രി, അഫ്‌സല്‍, വിധുപ്രതാപ്, അനൂപ്ശങ്കര്‍, ഫ്രാങ്കോ, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.