Sunday, November 7, 2010

ശബ്ദത്തിന് കോപ്പിറൈറ്റ് നേടാന്‍ ബച്ചന്‍



ഇന്ത്യന്‍ ചലച്ചിത്രലകത്തോ ബിഗ് ബി സ്വന്തം ശബ്ദത്തിന് പകര്‍പ്പവകാശം നേടാന്‍ പോകുന്നു. ഇതിനുള്ള നടപടിക്രമങ്ങളും ബിഗ് ബി തുടങ്ങിയിട്ടുണ്ടത്രേ.

സ്വന്തം ബ്ലോഗിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബച്ചന്റെ ശബ്ദം അനുകരിച്ച് ഒട്ടേറെ പരസ്യങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഗുഡ്ക നിര്‍മാതാക്കളുടെ പരസ്യത്തിന് ബച്ചന്റെ ശബ്ദം ഉപയൊഗിച്ചതിനെ ബ്ലോഗിലൂടെ ഒരു വായനക്കാരന്‍ വിമര്‍ശിച്ചിരുന്നു.

ഇതു വായിച്ചതിനുശേഷമാണ് സ്വന്തം ശബ്ദം അനുമതിയില്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ബച്ചന്‍ പറയുന്നു.

ഇത്തരം വികലാനുകരണങ്ങള്‍ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇത് തടയാനാണ് ഇപ്പൊള്‍ ശബ്ദത്തിന് പകര്‍പ്പാവകാശം നേടുന്നതെന്നും ബച്ചന്‍ പറയുന്നു.

ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്ത ഒരാളുടെ ശബ്ദം ഇത്തരം ഉല്‍പ്പങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡില്‍ താരമാകുന്നതിന് മുമ്പേ കരിയറിന്റെ തുടക്കത്തില്‍ ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറുടെ ജോലിക്ക് അപേക്ഷിച്ച ബച്ചന്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍ ശബ്ദപരിശോധനയില്‍ മുഴക്കം കൂടിപോയി എന്ന് പറഞ്ഞ് അദ്ദേഹത്തിന് ആ പോസ്റ്റ് നല്‍കിയില്ല. ആ ശബ്ദമാണ് പിന്നീട് പൗരുഷത്തിന്റെ അടയാളമായി ഇന്ത്യ കാതോര്‍ത്തിരുന്നത്.