കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്ന്യന്‍ ശെല്‍വന്‍ എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മണിരത്‌നത്തിന്റെ പുതിയ സിനിമ. പത്ത് പതിനൊന്ന് നൂറ്റാണ്ടുകളിലെ രാജവാഴ്ചയാണ് കഥയുടെ പശ്ചാത്തലം. ചോളരാജാക്കന്‍മാരും പല്ലവ കാലഘട്ടവും സിനിമയില്‍ കടന്നു വരുന്നു.
പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റേതാണ് തിരക്കഥ. വിക്രം രാജരാജ ചോളനായും സൂര്യ പല്ലവ രാജാവായും ചിത്രത്തില്‍ വേഷമിടുന്നു. സണ്‍പിക്‌ചേഴ്‌സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.