Showing posts with label manmadan ambu. Show all posts
Showing posts with label manmadan ambu. Show all posts

Monday, December 20, 2010

Kamal Haasan deletes the controversial song in Manmadhan Ambu



Kamal Haasan in a statement to his fans stated that he has deleted the song which had hurt the sentiments of Hindus. In the statement Kamal Haasan has mentioned:

”Greetings to all my beloved sweet fans,

I have come to know that a song which I have written for Manmadhan Ambu has hurt the feelings of the Hindus. The Censor Board who has censored this film has also permitted this song since this does not have any lines that would hurt the feelings of anyone. This song was also telecast in Vijay TV three times and had a good reception. I would have released this film with the song with the Censor Board certification if the film was produced by me. This is Red Giant Movies film. Since this film is being produced by Udhayanidhi Stalin and should be viewed by members of all religions, we had come forward to delete this song though thousands of people have enjoyed this song.

In my family there are Vaishnavites, Saivites, Muslims and Christians. Most of them are believers. They are not like me. I am a rationalist and atheist. It is like that and it will continue to be so.

Manmadhan Ambu is a business. That also it is another person’s business. I am only an artist. I am not new to political obstacles. This film was made with the intention to entertain. So I have made this decision to sacrifice this song for it should not die in this turbulence of religion and politics.

Kamal Haasan”


Tuesday, December 14, 2010

തീരുമാനമായി, കമലിന്റെ മന്‍മഥന്‍ 23 ന് എത്തുന്നു




ഒടുവില്‍ റിലീസിങ് തീരുമാനമായി. കമല്‍ഹാസന്റെ മന്‍മഥന്‍ അമ്പ് ഡിസംബര്‍ 23 ന് തിയ്യറ്ററുകളിലെത്തുന്നു. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ തൃഷയാണ് കമലിന്റെ നായിക. മാധവനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. റൊമാന്റിക് എന്റര്‍ടൈനര്‍ എന്ന് വിശേഷിപ്പിക്കുന്ന മന്‍മഥന്‍ അമ്പിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ദേവിശ്രീ പ്രസാദാണ്.

ഡിസംബര്‍ 17 നാണ് നേരത്തെ റിലീസിങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. കമലിന്റെ ചിത്രം എന്നതുതന്നെയാണ് മന്മഥന്റെ പ്രധാന ആകര്‍ഷണം. റോം, വെനീസ്, പാരീസ്, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ മന്‍മഥന്‍ അമ്പിന് ടൈറ്റാനിക്ക് എന്ന സൂപ്പര്‍ ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു.

ടൈറ്റാനിക്കിനെ കോമഡി ട്രാക്കില്‍ അവതരിപ്പിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ മന്‍മഥ ബാണം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതില്‍ കമല്‍ഹാസന്‍ എഴുതിയ ഒരു ഗാനത്തിനെതിരെ ഹിന്ദുമക്കള്‍ കക്ഷി എന്ന സംഘടന രംഗത്തെത്തിയത് തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പ്രശസ്ത മലയാളി ക്യാമറാമാന്‍ രവി കെ. ചന്ദ്രന്റെ അസോസിയേറ്റായിരുന്ന മനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ മുഹമ്മദാണ് എഡിറ്റിങ്. ക്രിസ്മസിന് മറ്റ് വമ്പന്‍ റിലീസുകള്‍ ഇല്ലാത്തതും മന്‍മഥന് ഗുണമാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഗോകുലം ഗോപാലന്റെ ഗോകുലം റിലീസാണ് കേരളത്തില്‍ മന്‍മഥന്‍ അമ്പ് വിതരണം ചെയ്യുന്നത്.

Tuesday, December 7, 2010

Gokulam Gopalan buys Manmadhan Ambu



Leading producer and distributor Gokulam Gopalan has purchased the Kerala theatrical rights of Kamal Haasan's Manmadhan Ambu.

It is one of the most eagerly awaited Tamil films, which is due for release on December 17 worldwide.

The film a romantic comedy is produced by Udhayanidhi Stalin and directed by KS Ravikumar has Kamal Haasan, Trisha, Madhavan and Sangeetha. Malayalam actors Kunjan and Manju Pillai is also there in the cast

Recently the audio of the film which has music by Devi Sri Prasad was launched with a lot of fanfare.

Manmadhan Ambu is likely to release in 70 to 80 screens in Kerala on Dec 17, depending on theatre availability.

The film will be clashing with Malayalam biggies due for Christmas like Mammooty's Best Actor, Mohanlal's Kandahar and Dileep's Maryum Kunjadum.

Sunday, December 5, 2010

മന്മഥന്‍ അമ്പ് എന്റെ വ്യത്യസ്ത ചിത്രം -കമലഹാസന്‍


ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന്

ചെന്നൈ: അഞ്ചുവര്‍ഷത്തിനുശേഷം പ്രശസ്ത ചലച്ചിത്രതാരങ്ങളായ കമലഹാസനും മാധവനും ഒന്നിക്കുന്ന മന്മഥന്‍ അമ്പ് ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. കപ്പലിലും വിദേശത്തുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് സിനിമയില്‍ റൊമാന്‍റിക്കും വിഷാദഭാവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ടെന്ന് കമലഹാസന്‍ ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ ചിത്രീകരിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ കമലഹാസന്‍േറതാണ്.

കപ്പലില്‍ വെച്ച് ആഴ്ചകളോളം ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. കപ്പലില്‍ ജീവനക്കാരും സാങ്കേതികവിദഗ്ധരുമായി മാത്രം 150 പേരോളമുണ്ടായിരുന്നു. കപ്പലില്‍വെച്ച് നടക്കുന്ന കഥയായതിനാലാണ് ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ വെച്ച് ചിത്രീകരിച്ചതെന്ന് കമലഹാസന്‍ പറഞ്ഞു. തമിഴിനുപുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്‍ പത്തിന് സെന്‍സറിങ് കഴിഞ്ഞതിനുശേഷം സിനിമ റിലീസ് ചെയ്യുന്ന തീയതി അന്തിമമായി പ്രഖ്യാപിക്കും. ഡിസംബര്‍ പതിനേഴിന് റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലഹാസന്‍ പറഞ്ഞു.

സിനിമയില്‍ നാലു ഗാനങ്ങളും ഒരു കവിതയുമാണുള്ളത്. ഇതില്‍ മൂന്നു ഗാനങ്ങളും ഒരു കവിതയും കമലഹാസനാണ് എഴുതിയത്. രണ്ടു ഗാനങ്ങളും കവിതയും പാടിയതും കമലഹാസന്‍തന്നെയാണ്.

ഉദയനിധി സ്റ്റാലിന്‍ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം കെ.എസ്. രവികുമാറാണ്. കമലഹാസനുമായി ഒന്നിച്ച് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിതെന്ന് കെ.എസ്. രവികുമാര്‍ പറഞ്ഞു. കമലഹാസനോടൊപ്പം സിനിമ ചെയ്യുന്നത് ഒരുനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണയും അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുന്നുണ്ട്. സിനിമയില്‍ കമലഹാസന് 30 വയസ്സ് മാത്രമേ തോന്നൂവെന്ന് രവികുമാര്‍ വ്യക്തമാക്കി. കമലഹാസന്‍ ക്യാമറയ്ക്കുമുന്നില്‍ മാത്രമല്ല ക്യാമറയ്ക്കുപിന്നിലും ഒരുപോലെ തിളങ്ങിയ ചിത്രമാണിത്. ദശാവതാരം, തെന്നാലി, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു റോളാണ് കമലഹാസന്‍േറത്. തൃഷ, സംഗീത എന്നിവരും മലയാളി ചലച്ചിത്രതാരങ്ങളായ മഞ്ജു പിള്ള, കുഞ്ചന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കേരളത്തില്‍ സിനിമയുടെ വിതരണം ഗോകുലം മൂവീസാണ്.

മാധവന്‍ (മദനന്‍), തൃഷയെ (അംബുജം) സ്‌നേഹിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അംബുജം മാധവനെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോയെന്ന് അറിയാനായി മാധവന്‍തന്നെ നിയോഗിക്കുന്ന സ്വകാര്യ ഡിറ്റക്ടീവാണ് കമലഹാസന്‍.

കമലഹാസന്റെ ജീവിതപങ്കാളിയായാണ് സംഗീത അഭിനയിക്കുന്നത്. തൃഷയുമായി ഇടപഴകുന്നതിലൂടെ കമലഹാസനെ നഷ്ടപ്പെടുമോയെന്ന സംഗീതയുടെ ആശങ്കയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതസംവിധായകന്‍. സിനിമയുടെ ഓഡിയോ റിലീസ് സിംഗപ്പൂരില്‍വെച്ചാണ് നടന്നത്.