Wednesday, May 4, 2011

‘രണ്ടാമൂഴം’ ചലച്ചിത്രമാവുന്നു



എംടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലുകളിലൊന്നായ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുന്നു .പ്രശസ്ത സംവിധായകനായ ഹരിഹരന്‍ തന്നെയാണ് എംടിയുടെ ഈ രചനയും അഭ്രപാളിയില്‍ എത്തിക്കുന്നത്.മലയാളത്തിന്‌ പുറമെ ഇംഗ്ലീഷിലും പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും ‘രണ്ടാമൂഴം’ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ ഇരുവരും .ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് ഇപ്പോള്‍ എം ടി .ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമസേനനെ ആര് അവതരിപ്പിക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല .കൂടാതെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ മലയാളത്തിന് പുറമെയുള്ള താരങ്ങള്‍ അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട് . മലയാ‍ള സിനിമയില്‍ ചരിത്രം സൃഷ്ടിച്ചിട്ടുള്ള എംടി വാസുദേവന്‍ - ഹരിഹരന്‍ ടീമിന്റെ ഈ ചിത്രവും ഒരു വിസ്മയം ആവുമെന്നാണ് കരുതപ്പെടുന്നത് .ഇതിനു മുന്‍പ് ഇവര്‍ ഒരുമിച്ച
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങളെല്ലാം തന്നെ സാമ്പത്തികപരമായും കലാപരമായും ഉന്നത നിലവാരം പുലര്‍ത്തിയ ചിത്രങ്ങളാണ് .