Friday, December 3, 2010

ഇനി സൂര്യയുടെ നാളുകള്‍



ആനന്ദപുരത്തു നിന്ന് സംസ്ഥാന രാഷ്ട്രീയത്തി ലെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി മാറി എന്നാണ് പ്രതാപ് രവി കരുതുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനം പോലും പ്രതാപ് രവിയെ ഏല്‍പ്പിക്കുന്നുണ്ട്, മുഖ്യമന്ത്രി ശിവാജി റാവു. ഗൂണ്ടകളെ നിലയ്ക്കു നിര്‍ത്തുന്നത് പ്രതാപാണ്. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന കാട്ടു നിയമത്തില്‍ നിന്നു പ്രതാപിനെ പൊളിറ്റിക്സിലേ ക്കു കൊണ്ടുവരുന്നു ശിവാജി റാവു. എന്നാല്‍ തനിക്ക് ആവശ്യമായ ഘട്ടത്തിലൊക്കെ പ്രതാപിന്‍റെ കാട്ടു നീതി ഉപ യോഗിക്കുന്നുമുണ്ട് ശിവാജി റാവു. ഇത് രക്തചരിത്ര എന്ന രാംഗോപാല്‍ വര്‍മ ചിത്രത്തിന്‍റെ ഒന്നാംഭാഗം. എന്നാല്‍ ക്ലൈമാക്സില്‍ വിവരണം മുഴങ്ങുന്നുണ്ട്, പ്രതാപ് രവിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ശക്തമായ തടസം അയാളെ കാത്തിരിക്കുന്നു എന്ന്.
വിവേക് ഒബ്റോയി അവതരിപ്പിച്ച പ്രതാപ് രവിക്ക് ആരാണ് ആ എതിരാളി. ഈ ചോദ്യത്തിന് ഉത്തരമാണ് വെള്ളിയാഴ്ച തിയെറ്ററുകളില്‍ എത്തുന്ന, രക്തചരിത്ര പാര്‍ട്ട് 2. തന്‍റെ അച്ഛനെ കൊന്നതിനു രവിയോടു പ്രതികാരം ചെയ്യാന്‍ ഗംഗുല സൂര്യനാരായണ റെഡ്ഡി എത്തുന്നു. രവിയും സൂര്യനാരായണ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലാ ണ് രക്തചരിത്ര രണ്ടാം ഭാഗം. തെന്നിന്ത്യന്‍ യൂത്ത് സെന്‍സേഷന്‍ സൂര്യയുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമായ ഗംഗുല സൂര്യനാരായണ റെഡ്ഡിക്കാണ് രണ്ടാം ഭാഗത്തില്‍ പ്രാധാന്യം. തെന്നിന്ത്യയില്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശനത്തിനെത്തുന്നതും രണ്ടാം ഭാഗമാ ണ്. രവിയുടെ മുന്നേറ്റത്തിനു സൂര്യനാരായണ തടയിടുമ്പോള്‍ ഏറ്റുമുട്ടല്‍ ശക്തമാവുന്നു. ജീവനെടുക്കാന്‍ ലക്ഷ്യമിട്ട് ഇരുവരും നടത്തുന്ന ബോംബ്സ്ഫോടനങ്ങള്‍, മരിച്ചു വീഴുന്ന നിരപരാധികള്‍... പ്രതാപ് രവിയുടെ തകര്‍ച്ച, സൂര്യനാരായണ റെഡ്ഡിയുടെ കുതിപ്പ് എന്നു വിശേഷിപ്പിക്കാം രണ്ടാം ഭാഗ ത്തെ.
സൂര്യനാരായണ റെഡ്ഡിയുടെ ഭാര്യ ഭവാനിയുടെ റോളില്‍ പ്രിയാമണി. പ്രതാപ് രവിയുടെ ഭാര്യ നന്ദിനിയായി രാധിക ആപ്തെ.
സിനെര്‍ജി പിക്ചേഴ്സ് നിര്‍മിക്കു ന്ന ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് പ്രശാന്ത് പാണ്ഡെ, എഡിറ്റിങ് നിപുണ്‍ അശോ ക് ഗുപ്ത, ക്യമാറ അമോല്‍ റോത്തോഡ്, സംഗീതം സുഖ്വിന്ദറും ഇമ്രാന്‍-വിക്രവും.