പാലക്കാടന്‍ അതിര്‍ത്തിയില്‍ ഒരു മന യില്‍ ഷൂട്ടിങ്ങിനെത്തിയതാണ് അവര്‍. നൂറ്റമ്പതോളം വരുന്ന ഷൂട്ടിങ് സംഘം. പ്രേതബാധയുണ്ടെന്നു നാട്ടുകാര്‍ പറയുന്ന മനയാണ ത്. എന്നാല്‍ ഇതൊന്നും അറിയാതെ ഷൂട്ടിങ് തുടരുന്നു. എന്നാല്‍ അതിനിടയില്‍ ഒരു കൊലപാതകം, ആ മനയില്‍ വച്ച്. അതും ഇത്രയധികം ആളുകളുടെ മുന്നില്‍ വച്ച്. വളരെ ആസൂത്രിതമായി, ആ മാസ്റ്റര്‍ മൈന്‍ഡ് ആരുടേതാണ്. സംശയിക്കാനാണെങ്കില്‍ പലരുമുണ്ട്. പക്ഷേ...ഇതു തന്നെയാണ് വിഷ്ണു സഹ സ്രനാമം എന്ന ഐപിഎസ് ഓഫിസറുടേയും വെല്ലുവിളി.
മഹാസമുദ്രം എന്ന ചിത്രത്തിനു ശേഷം ഡോ. എസ്. ജനാര്‍ദനന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്യുന്ന സഹസ്രം എന്ന ചിത്രം അന്വേഷിക്കുന്നതും ഈ സസ്പെന്‍സാണ്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന സഹസ്രത്തില്‍ സുരേഷ് ഗോപിയാണ് വിഷ്ണു സഹസ്രനാമം ഐപിഎസ്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ പൊലീസ് വേഷം. വ്യത്യസ്തമായ ബോഡിലാംഗ്വേജ്. ത്രിലോക് പ്രൊഡക്ഷന്‍സിന്‍റെ ബാന റില്‍ ത്രിലോക് സുരേന്ദ്രന്‍ പിള്ള(പന്തളം) നിര്‍മിക്കു ന്ന സഹസ്രം വെള്ളിയാഴ്ച സെവന്‍ ആര്‍ട്സ് ഇന്‍റനാഷണല്‍ തിയെറ്ററുകളില്‍ എത്തിക്കുന്നു.
പതിവു ശൈലിയില്‍ നിന്നു വേറിട്ട ഇന്‍വെസ്റ്റിഗേഷന്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ഡോ. എസ്. ജനാര്‍ദനന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം എന്ന ഐപിഎസ് ഓഫിസ റുടെ പ്രൊഫഷണല്‍ ബ്രില്യന്‍സിനാണ് പ്രാധാന്യം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതല്‍ സന്ധ്യ നാലു വ്യത്യസ്ത അപ്പിയറന്‍സുകളില്‍ വരുന്നതാ ണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഡയലോഗ് ഡെലിവറി അടക്കം എല്ലാം നാലു സ്റ്റൈലില്‍. ബാല അവതരിപ്പിക്കുന്ന ആര്‍ട്ട് ഡയറക്റ്റര്‍ വൈശാഖനാണ് സഹസ്രത്തി ലെ മറ്റൊരു പ്രധാന കഥാപാ ത്രം. മധു, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, റിസബാവ, നിയാസ്, കൊല്ലം തുളസി, സുധീഷ്, കോട്ടയം നസീര്‍, ലക്ഷ്മി ഗോപാലസ്വാമി, സരയു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍റെ സംഗീതം. ക്യാമറ സെന്തില്‍ കുമാര്‍, ആര്‍ട്ട് സാബു റാം, എഡിറ്റിങ് മഹേഷ് നാരായണന്‍.