മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഭഗവാന്‍ വിജയമായിരുന്നുവെന്ന അവകാശവാദവുമായി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ഭഗവാന്‍ വിജയമായിരുന്നെന്ന് എനിയ്ക്ക് ഉറപ്പിച്ച് പറയാനാവും, അതൊരു പരീക്ഷണ ചിത്രമായിരുന്നു. 19 മണിക്കൂറില്‍ ചിത്രീകരിച്ച സിനിമയെന്ന റെക്കാര്‍ഡുള്ള ഭഗവാന്‍ ധീരമായ ചുവടുവെപ്പായിരുന്നുവെന്നും ഒരു ചലച്ചിത്ര വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നു.
ലാലിന്റെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നായി നിരൂപകര്‍ ഉള്‍പ്പെടുത്തിയ ചിത്രമാണ് ഭഗവാന്‍. ലാല്‍ ആരാധകര്‍ പോലും ഓര്‍ക്കാത്ത സിനിമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു.
നീണ്ട സമയമെടുത്ത് ചിത്രീകരിയ്ക്കുന്ന സിനിമകള്‍ വിജയിക്കുമെന്ന് പറയാനാവില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഭഗവാന്‍ വ്യത്യസ്തമാവുന്നത്. ഹൈജാക്ക് പ്രമേയമാക്കിയ സിനിമ ഇതേ വിഷയം കൈകാര്യം സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് തന്റെ സിനിമയുടെ മികവ് തെളിയുകയെന്നും പ്രശാന്ത് പറയുന്നു.
തമിഴിലും തെലുങ്കിലുമായി ചിത്രീകരിയ്ക്കുന്ന ഉങ്കള്‍ വീട്ടുപിള്ളൈ എന്ന സിനിമയുടെ തിരക്കിലാണ് പ്രശാന്ത്.