സുബ്രഹ്മണ്യപുരത്തിലൂടെ തമിഴില്‍ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ ശശികുമാര്‍ മലയാള സിനിമയില്‍ മുഖം കാണിയ്ക്കാനൊരുങ്ങുന്നു.
പൃഥ്വിരാജിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്‌സിലൂടെയാണ് ശശികുമാറിന്റെ മോളിവുഡിലെ അരങ്ങേറ്റം . പൃഥ്വിയുടെ സഹപാഠിയുടെ വേഷമാണ് ശശികുമാര്‍ അഭിനയിക്കുന്നത്.
കോളെജ് പഠനത്തിന് ശേഷം രണ്ട് സുഹൃത്തുക്കള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിയുന്നതും പിന്നീട് അവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിയ്ക്കുന്നതുമാണ് മാസ്‌റ്റേഴ്‌സിന്റെ പ്രമേയം. പുതുമയേറിയ പ്രമേയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശശികുമാര്‍ പറയുന്നു.
ഉറ്റസുഹൃത്തും നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ അഭിനയച്ചതിന് പിന്നാലെയാണ് ശശികുമാറും ഇവിടെയെത്തുന്നത്. ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സമുദ്രക്കനി 'വീണ്ടും കണ്ണൂര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍.