നര്‍മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്‍ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.
മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്‍ നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്‍. മനുഷ്യത്വത്തിനും സ്‌നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.
താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്‍. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.
കോലാലംപുര്‍ നഗരത്തില്‍ പൊതുപ്രവര്‍ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.
തേജയും വേദികയും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്‍ കേരളത്തില്‍ വേദികയുടെ ബന്ധുക്കള്‍ എത്തുകയാണ്. തുടര്‍ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് തേജാഭായി ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.
ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.
രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, മോഹന്‍ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.
അനന്തവിഷന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്താമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തേജാഭായി ആന്‍ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്‍വഹിക്കുന്നു.
ദീപക്‌ദേവാണ് സംഗീതസംവിധാനം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.