പഴയകാല ഹിറ്റ് ചിത്രങ്ങളുടെയെല്ലാം രണ്ടാം ഭാഗവും റീമേക്കും ഉണ്ടാക്കുന്ന മലയാള സിനിമയില്‍ ഇതാ മറ്റൊരു വ്യതസ്ത പരീക്ഷണം.മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രാജാവിന്‍റെ മകന് മുന്‍ഭാഗം ഉണ്ടാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .കഴിഞ്ഞവര്‍ഷം ഈ ചിത്രം റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന് മുന്‍ഭാഗം ഒരുക്കാനുള്ള തിരക്കിലാണത്രേ അണിയറ പ്രവര്‍ത്തകര്‍ .
ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്‍റെ മകന്‍' 1986 ജൂലൈ 16നാണ് പ്രദര്‍ശനത്തിന് എത്തിയത് .മോഹന്‍ലാലും സുരേഷ്ഗോപിയും രതീഷും അംബികയും അഭിനയിച്ച ആ ചിത്രം ഒരു വന്‍ ഹിറ്റ് ആയിരുന്നു .അധോലോക നായകനായ വിന്‍സന്‍റ് ഗോമസ് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ഉറപ്പിക്കുകയായിരുന്നു .പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് .ഡെന്നീസ് ജോസഫ് രചന നിര്‍വ്വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമ്പി കണ്ണന്താനം ആയിരിക്കും .