യന്തിരന് ശേഷം രജനീകാന്ത് ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുകയെന്നകാര്യം വലിയ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും വന്നിരുന്നുവെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ രജനിയുടെ അടുത്ത പടം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന റാണ എന്ന ചിത്രത്തിലാണ് രജനി ഇനി അഭിനയിക്കുന്നത്. ഇതിലാവട്ടെ അദ്ദേഹം മൂന്ന് റോളുകളാണ് ചെയ്യുക.
തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെല്ലാം ചിത്രം പുറത്തിറങ്ങുമെന്നുമറിയുന്നു. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഉടമസ്ഥതയിലുള്ള ഹരാസ് പിക്‌ചേഴ്‌സും ഈറോസും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുക. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാനാണ് ഈ ചിത്രത്തിനും സംഗീതസംവിധാനം നിര്‍വ്വഹിക്കുക.
ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചിത്രത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ ഐക്യൂബ് ആയിരിക്കും ചിത്രത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നാണ് അറിയുന്നത്.
ആനിമേഷന് പ്രാധാന്യം നല്‍കുന്നതായിരിക്കും ചിത്രം. നല്ലൊരു സ്‌ക്രീന്‍ അനുഭവമായിരിക്കും റാണയെന്ന് രജനിതന്നെ ഗ്യാരണ്ടി നല്‍കുന്നുണ്ട്. മാര്‍ച്ച് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അറിയുന്നത്.
മുത്തു, പടയപ്പ തുടങ്ങി എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങള്‍ രജനി-കെഎസ് രവികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നവയയാണ്. ഇപ്പോള്‍ മൂന്നാം തവണയും ഇവര്‍ ഒന്നിക്കുമ്പോള്‍ ഒരു തകര്‍പ്പന്‍ ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രജനിയുടെ ത്രിബിള്‍ റോള്‍ ചിത്രത്തിന്റെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ജോണ്‍ ജോണി ജനാര്‍ദ്ദനന്‍, മൂന്നുമുഖം തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുമ്പ് രജനി ത്രിബിള്‍ റോള്‍ ചെയ്തിട്ടുണ്ട്.