പ്ലേ ഹൗസിലൂടെ സിനിമാ നിര്‍മാണരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ദേശീയ പുരസ്‌കാരം നേടിത്തന്ന മതിലുകളുടെ രണ്ടാം ഭാഗമായ മതിലുകള്‍ക്കപ്പുറം നിര്‍മിച്ചു കൊണ്ടാണ് സൂപ്പര്‍സ്റ്റാര്‍ നിര്‍മാതാവിന്റെ റോള്‍ കൂടി ഏറ്റെടുക്കുന്നത്.
പുതുവര്‍ഷത്തില്‍ വിവിധ സിനിമകളുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെ ബിസിനസ്സ് രംഗത്തും മമ്മൂട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ്.
ബാംഗ്ലൂരില്‍ ആരംഭിയ്ക്കുന്ന മദര്‍ഹുഡ് ഹോസ്പിറ്റല്‍ സംരംഭത്തിലൂടെയാണ് മമ്മൂട്ടി ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്ക്കുന്നത്. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിയ്ക്കുന്ന ആശുപത്രിയുടെ രക്ഷാധികാരി മാത്രമാണ് താനെന്ന് മമ്മൂട്ടി പറയുന്നു.
ആശുപത്രി ഡയറക്ടര്‍ ബോര്‍ഡില്‍ പോലും ഞാനില്ല. സ്ഥാപനത്തിന്റെ രക്ഷാധികാരി മാത്രമാണ് ഞാന്‍. മകനും രണ്ട് വിദേശ സംരംഭകരും ചേര്‍ന്നാണ് മദര്‍ഹുഡ് സ്ഥാപിയ്ക്കുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു.
ബാംഗ്ലൂരില്‍ ഇന്ദിരാനഗറിന് സമീപം സിഎംഎച്ച് റോഡിലാണ് ആധുനിക സൗകര്യങ്ങളോടെ മദര്‍ഹുഡ് ഹോസ്പിറ്റല്‍ ആരംഭിയ്ക്കുന്നത്. ഉദ്യാന നഗരിയിലെ മികച്ചൊരു പ്രസവാശുപത്രിയായി മദര്‍ഹുഡിനെ മാറ്റാനാണ് ഇതിന്റെ സംരംഭകര്‍ ശ്രമിയ്ക്കുന്നത്.
അധികം വൈകാതെ ഇന്ത്യയൊട്ടാകെ ശൃംഖലകളുള്ള ആശുപത്രിയായി മദര്‍ഹുഡ് വളരുമെന്നും താരം പ്രത്യാശിയ്ക്കുന്നു.