ഇന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോസ്‌കോപ്പിക് 3ഡി ചിത്രമായ 'ഹോണ്ടഡ്' ഏപ്രില്‍ 15ന് റിലീസ് ചെയ്യും. ഈ ചിത്രം ഭയാനകമായ രംഗങ്ങളെ പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ അനുഭൂതിയാക്കുമെന്ന് സംവിധായകന്‍ വിക്രം ഭട്ട് പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രം 'ഛോട്ടാ ചേതന്‍' ആയിരുന്നു. മലയാളത്തിലെ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ' റീമേക്ക് ആണിത്.
3ഡി ചിത്രങ്ങളില്‍ വിദഗ്ധരായ ബ്രെന്‍റ് റോബിന്‍സണ്‍, ക്രിസ്റ്റ്യന്‍ ജീംസ്, മിഖായേല്‍ റൂബന്‍ ഫ്‌ളാക്‌സ് തുടങ്ങിയവരുടെ വിദഗ്ധ ഉപദേശത്തോടെയാണ് വിക്രംഭട്ട് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കുന്നിന്‍പുറത്തെ ഒരു വീട് വില്‍ക്കാനുള്ള ഉത്തരവാദിത്വം ലഭിച്ച ഒരു ആണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രത്തിന്‍േറത്. ഈ വീട്ടില്‍ എത്തുമ്പോഴാണ് ഈ വീട് ഭയപ്പെടുത്തുന്നതാണെന്ന് കുട്ടി മനസ്സിലാക്കുന്നത്. മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ് ചക്രവര്‍ത്തി, ടിയാ ബാജ്‌പേയ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാംഗോപാല്‍ വര്‍മയുടെ 3ഡി ഹൊറര്‍ ചിത്രവും ഈ വര്‍ഷം റിലീസ് ചെയേ്തക്കും.