കീര്‍ത്തിചക്ര,കുരുക്ഷേത്ര തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ
കാണ്ഡഹാര്‍ ആദ്യ ദിവസം കാണാന്‍ ചെന്നത് വളരെയേറെ പ്രതീക്ഷകളോടെയാണ്.എന്നാല്‍ ഒരു മേജര്‍ രവി ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചിത്രമല്ല കാണ്ഡഹാര്‍ എന്നത് ഒരു ദുഃഖ സത്യമാണ് . ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നായകനായ മഹാദേവന്റെ നേതൃത്വത്തില്‍ മിഷന്‍ നടക്കുന്നത് .എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ചിത്രത്തിന്റെ കാതലായ ഭാഗം ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു .വളരെ എളുപ്പത്തില്‍ മേജര്‍ മഹാദേവനും സംഘവും പൂര്‍ത്തിയാക്കുന്ന ഈ മിഷന്‍ കണ്ടാല്‍ ഇത്ര എളുപ്പമാണോ ഒരു കമന്റോ ഓപ്പറേഷന്‍ എന്ന് സംശയിച്ചു പോകും .
അതെ സമയം സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ തയ്യാറാക്കിയ സംഭാഷങ്ങള്‍ ചില രംഗങ്ങളില്‍ അങ്ങേയറ്റം മികവു പുലര്‍ത്തിയിട്ടുണ്ട് .അതെ പോലെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം അമിതാബ് ബച്ചന്‍ ആദ്യമായി തനിക്ക് ലഭിച്ച മലയാള ചിത്രത്തിലെ ലോകനാഥ് ശര്‍മ എന്ന വേഷം മികച്ചതാക്കി.അമിതാബ് ബച്ചന്റെ സംഭാഷങ്ങള്‍ ഏതാണ്ട് മുഴുവനായി ഹിന്ദിയില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.നീണ്ട ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന സുമലത ചിത്രത്തില്‍ രണ്ടു സീനുകളിലാണ് പ്രത്യക്ഷപ്പെടുന്നത് .തമിഴ് താരം ഗണേഷ് വെങ്കിട്ടരാമനും തന്റെ റോള്‍ മോശമില്ലാതെ കൈകാര്യം ചെയ്തു .സംവിധായകനായ മേജര്‍ രവിയും ചിത്രത്തില്‍ ഒരു മോശമില്ലാത്ത വേഷം കൈകാര്യം ചെയ്യുന്നുണ്ട് .
സുനില്‍ ചന്ദ്രിക നായരുടെ സോ എസ്തെബെ മൂവീസും മോഹന്‍ലാലിന്‍റെ പ്രണവ് ആര്‍ട്സ് ഇന്‍റര്‍നാഷണലും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഏതാണ്ട് 200 തിയെറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത് .ചിത്രം മുടക്കുമുതല്‍ തിരിച്ച് പിടിക്കുമോ എന്ന് വരും നാളുകള്‍ തെളിയിക്കും .നിരവധി പോരായ്മകള്‍ ഉണ്ടെങ്കിലും ദേശസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഇത്തരം ചിത്രങ്ങള്‍ വിജയിക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം .