ടി.എസ്. ജസ്പാല്‍ സംവിധാനം ചെയ്യുന്ന, നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ കഥ പറയുന്ന 'ചാവേര്‍പ്പട' 10ന് റിലീസ് ചെയ്യുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അമീര്‍ അലി, നന്ദന്‍, വിവേക്, അരുണ്‍ എന്നിവര്‍ ഒരു സോഫ്റ്റ്‌വേര്‍ കണ്ടുപിടിക്കുന്നതിലൂടെ കോളേജില്‍ പ്രശസ്തരാകുന്നു. ഈ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഇവരെ തീവ്രവാദികള്‍ കെണിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി.
ചിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ എന്‍.എസ്.ജി. കമാന്‍ഡോ വിശാല്‍ സഭാവതിയുടെ അതിസാഹസികമായ പോരാട്ടത്തിലൂടെ അവരെ രക്ഷപ്പെടുത്തുകയും തീവ്രവാദികളെ വധിക്കുകയും ചെയ്യുന്നതാണ് കഥാതന്തു.
ബാല, മണിക്കുട്ടന്‍, അരുണ്‍, അജിത്, സോമാനന്ദന്‍, സിദ്ധിഖ് തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'പുതിയമുഖം', 'ത്രില്ലര്‍' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഭരണി കെ. ധരനാണ് 'ചാവേര്‍പ്പട'യുടെ ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് അലക്‌സ് പോള്‍ ഈണം നല്‍കിയിരിക്കുന്നു. തിരക്കഥ അനില്‍ ജി.എസ്.